താൾ:Priyadarshika - Harshan 1901.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

വാസവദത്ത - ആര്യ്യപുത്രാ! രക്ഷിക്കണേ. രക്ഷിക്കണേ. എന്റെ സഹോദരിയിതാ മരിക്കുന്നു. രാജാവ് - ആശ്വസിക്കൂ. ആശ്വസിക്കൂ. നോക്കട്ടെ. അയ്യോ! കഷ്ടം! കഷ്ടം!. പൂന്തേൻ നിറഞ്ഞു വഴിയുന്ന സരോജമൊട്ടി ലേന്തും മുദാ മധു കുടിച്ചതിനെത്തി ഭൃംഗം വെന്തൂ, ഹിമം ഝടിതി പെട്ടതുമപ്പൊഴേ ഹാ ചിന്തിക്കിലാശ വിധിതെറ്റുകിലൊട്ടുമേശാ മനോരമേ! "നിനക്കു ബോധമുണ്ടോ" എന്നു ചോദിക്കൂ. മനോരമ - സഖീ! നിനക്കു ബോധമുണ്ടോ? (കണ്ണുനീരോടെ ഉരുട്ടി വിളിച്ചിട്ടു) സഖീ! നിന്നക്കു ബോധമുണ്ടോ എന്നാണ് ചോദിച്ചത്. പ്രിയദർശിക - (സ്പഷ്ടമല്ലാതെ) ഈ ഞാൻ മഹാരാജാവിനെ കാണാത്തതുകൊണ്ട് (പകുതിപറഞ്ഞു മോഹാലസ്യപ്പെടുന്നു). രാജാവ് - (കണ്ണുനീരോടേ). കണ്ണിപ്പോളിവൾ ചിമ്മിടുന്നു, പരമി ദ്ദിക്കിങ്ങെനിക്കന്ധമായ് പെണ്ണിൻതൊണ്ട യടച്ചു വാക്കു പറവാൻ വയ്യാതെയായ് വന്നുമേ ശ്വാസം നിന്നിതിവൾക്കു, കഷ്ടമിവനോ നിശ്ചെഷ്ടനായീ വിഷം കൂസാതേശൂകയാലതാണഖിലവും ദുഃഖം നമുക്കോർക്കുകിൽ

വാസവദത്ത - (കണ്ണുനീരോടേ) പ്രിയദർശികെ! എഴുനിൽക്കു. എഴുനിൽക്കു. മഹാരാജാവിതാ ഇരിക്കുന്നു. നോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/65&oldid=217185" എന്ന താളിൽനിന്ന് ശേഖരിച്ചത്