താൾ:Priyadarshika - Harshan 1901.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

ളെ കൂട്ടി വത്സരാജാവിന്റെ അടുക്കലേക്കു പുറപ്പെട്ടു. പിന്നെ വിചാരിച്ചു നോക്കീട്ടു അവളെ വിന്ധ്യകേതുവിന്റെ കൈവശം ഏല്പിച്ചു പുറത്തു പോയി വരുന്നതിനിടയിൽ ആരോ ചിലരെല്ലാം വന്നു വിന്ധ്യകേതുവോടുകൂടി ആ പ്രദേശം തന്നെ നശിപ്പിച്ചു കളഞ്ഞു. രാജാവ് - (പുഞ്ചിരിയോടേ) വിജയസേനാ! എന്തു പറയുന്നു. കഞ്ചുകി - പിന്നെ ഞാനവിടെ ച്ചെന്നു അന്വേഷിച്ചു നോക്കി. യാതൊരു വിവരവുമുണ്ടായില്ല. അന്നു മുതൽക്കു എവിടെയാണ് ഇരിക്കുന്നതെന്ന് ഇപ്പോഴും അറിവില്ല. മനോരമ - (പ്രവേശിച്ചിട്ട്) ഭട്ടിനീ! ആ പാവം മരിക്കാറായിരിക്കുന്നു. വാസവദത്ത - (കണ്ണുനീരോടേ) നീ പിന്നെ പ്രിയദർശികയുടെ വർത്തമാനം വല്ലതും അറിയുമോ? മനോരമ - പ്രിയദർശികയുടെ വർത്തമാനമൊന്നും എനിക്ക് അറിവില്ല. ഈ ആരണ്യക മദ്യമാണെന്നുള്ള വ്യാജേന കുറെ വിഷം വരുത്തി ക്കുടിച്ചു മരിക്കാറായിരിക്കുന്നു എന്നാണ് അറിയിച്ചത്. എനി ഭട്ടിനി യവളെ രക്ഷിച്ചാലും. (കരഞ്ഞുകൊണ്ടു കാൽക്കൽ വീഴുന്നു).

വാസവദത്ത - (വിചാരം) അയ്യയ്യോ! കഷ്ടം കഷ്ടം! ആരണ്യകയുടെ വർത്തമാനംകൊണ്ടു പ്രിയദർശികനിമിത്തമുള്ള വ്യസനംകൂടി എനിക്കു മറഞ്ഞു പോകുന്നു. ജനങ്ങൾ വല്ലാത്തവരാണ്. ഒരു സമയം എന്നെ ത്തന്നെ മറ്റുവല്ലവിധവും സംശയിച്ചേക്കും. അതുകൊണ്ട് ഇതാണ ഇവിടെ യുക്തം. (സംഭ്രമത്തോടെ പ്രകാശം) മനോരമേ! അവളെ ഇങ്ങട്ടു തന്നെ വേഗം കൂട്ടിക്കൊണ്ടുവരണം. പാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/63&oldid=217183" എന്ന താളിൽനിന്ന് ശേഖരിച്ചത്