താൾ:Priyadarshika - Harshan 1901.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

വാസവദത്ത - (സാംകൃത്യായനിയെ നോക്കി. പുഞ്ചിരിയോടേ) ഈ വികൃതി ആരണ്യകയെ മോചിപ്പിച്ചുവല്ലൊ. സാംകൃത്യായനി - ആ പാവത്തിനെ ബന്ധിച്ചതു കൊണ്ട് എന്താണ്? വാസവദത്ത - അമ്മയുടെ ഇഷ്ടം പോലെയാവട്ടെ. സാംകൃത്യായനി - എന്നാൽ ഞാൻ തന്നെ ചെന്നിട്ട അവളെ കെട്ടഴിച്ചു വിടാം (പോയി). കഞ്ചുകി - ദൃഢവർമ്മമഹാരാജാവ് ഒന്നു കൂടി കല്പിച്ചയച്ചിട്ടുണ്ട്. "അവിടുത്തെ ഭയകൊണ്ട് എല്ലാം വിചാരിച്ചപോലെ സാധിച്ചു. അതുകൊണ്ട് ഈയുള്ളവരവിടുത്തെ പ്രാണങ്ങൾ തന്നെ. എനി ഇഷ്ടപ്രകാരം നിയോഗിക്കുന്നതിന്ന് അവിടുന്നു തന്നെ പ്രമാണം". (രാജാവു ലജ്ജയോടേ മുഖം താഴ്ത്തിയിരിക്കുന്നു). വിജയസേനൻ - സ്വാമീ! തിരുമനസ്സിലേ നേരേ ദൃഢവർമ്മരാജാവിനുള്ള സന്തോഷാധിക്യം പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. കഞ്ചുകി - "അവിടുത്തേക്കു തരുവാൻ നിശ്ചയിച്ചിരുന്ന എന്റെ മകളായ പ്രിയദർശിക കൈവിട്ടുപോയതു കൊണ്ടു ഞാനുമായി ചാർച്ചയുണ്ടായില്ലെന്നുവെച്ചു വ്യസനമുണ്ടെങ്കിലും അവിടുന്നു വാസവദത്തയെ വിവാഹം ചെയ്ത് ആളാകയാൽ ആ വ്യസനവും തീർന്നു." വാസവദത്ത - (കണ്ണുനീരോടേ) ആര്യ്യാ! കഞ്ചുകീ! എന്റെ സോദരി കൈവിട്ടുപോയത് എങ്ങിനെയാണ്?

കഞ്ചുകി - രാജപുത്രീ! ആ കലിംഗന്റെ യുദ്ധകോലാഹലത്തിൽ അന്തഃപുരസ്ത്രീകളെല്ലാം ഓരോ വഴി ഓടിപ്പോയ സമയം ദൈവഗത്യാ ഞാനവളെ കണ്ടെത്തി അപ്പോളവിടെ ഇരുന്നാൽ പറ്റില്ലെന്നു വെച്ചു ഞാനവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/62&oldid=217173" എന്ന താളിൽനിന്ന് ശേഖരിച്ചത്