താൾ:Priyadarshika - Harshan 1901.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

(രാജാവു രണ്ടാളേയും ആലിംഗനം ചെയ്യുന്നു). കഞ്ചുകി - മഹാരാജാവു ഭാഗ്യത്താൽ വർദ്ധിക്കുന്നു. കൊന്നു കലിംഗനെ യമരിൽ പിന്നെൻസ്വാമിക്കു രാജ്യവും നൽകി ഇന്നതിനാൽ ഭവദാജ്ഞാ നന്നായൊപ്പിച്ചു വിജയസേനനഹോ വാസവദത്ത - അമ്മേ! ഈ കഞ്ചുകിയെ അറിയുമോ?. സാംകൃത്യായനി - അല്ലാ! ഞാനറിയില്ലെന്നോ? ഭവതിയുടെ ഇളയമ്മ എഴുത്തു കൊടുത്തയച്ചവനിവനാണല്ലൊ. രാജാവ് - നല്ലത്. വിജയസേനൻ വലിയ കാര്യ്യമാണ പ്രവർത്തിച്ചത്. (വിജയസേനൻ നമസ്കരിക്കുന്നു). രാജാവ് - ദേവീ! ഭാഗ്യത്താൽ വർദ്ധിക്കുന്നു. ദൃഢവർമ്മരാജാവിനെ രാജ്യത്തിൽ വാഴിച്ചു. വാസവദത്ത - (സന്തോഷത്തോടേ) ഞാനനുഗൃഹീതയായി. വിദൂഷകൻ - ഇങ്ങിനെയുള്ള അഭ്യുദയകാലത്തു കോവിലകത്തുനിന്ന് ഇതൊക്കെ ചെയ്യേണ്ടതാണ്. (രാജാവിനെ ചൂണ്ടിക്കാണിച്ചു വീണ വായിക്കുന്നതായി നടിച്ച്) ഗുരുപൂജ. (തന്റെ പൂണുനൂൽ കാണിച്ച) ബ്രാഹ്മണസൽക്കാരം. (ആരണ്യകയെ സൂചിപ്പിച്ച) ചങ്ങലവെച്ചവരെ വിട്ടയക്കുക. രാജാവ് - (വാസവദത്ത അറിയാതെ നുടിച്ചിട്ട്) നല്ലതു സഖേ! നല്ലത്.

വിദൂഷകൻ - ആട്ടെ, എന്താണ് ഇവിടുന്ന ഒന്നും കല്പിക്കാത്തത്?.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/61&oldid=217181" എന്ന താളിൽനിന്ന് ശേഖരിച്ചത്