താൾ:Priyadarshika - Harshan 1901.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

വാസവദത്ത - ഇങ്ങിനെയാണെങ്കിൽ എനിക്ക് ഇഷ്ടം തന്നെ. കാവൽക്കാരത്തി - (പ്രവേശിച്ചിട്ട്) സ്വാമി ജയിച്ചാലും, ജയിച്ചാലും. വിജയസേനനിതാ ദൃഢവർമ്മരാജാവിന്റെ കഞ്ചുകിയോടുകൂടി അത്യന്തസന്തോഷത്തോടേ ഇഷ്ടവർത്തമാനമറിയിക്കുവാനായിട്ടു പടിക്കൽ വന്നു നിൽക്കുന്നുണ്ട്. വാസവദത്ത - (പുഞ്ചിരിയോടേ) അമ്മേ! ആര്യ്യപുത്രനെന്നെ സന്തോഷിപ്പിക്കുന്ന മാതിരിയായി തോന്നുന്നു. സാംകൃത്യായനി - വത്സരാജപക്ഷപാതിനിയല്ലേ ഞാൻ? ഒന്നും പറയുന്നില്ല. രാജാവ് - അവരേ വേഗത്തിൽ കൂട്ടിക്കൊണ്ടു വരണം. കാവൽക്കാരത്തി - അങ്ങിനെ തന്നെ. (പോയി). (അനന്തരം വിജയസേനനും കഞ്ചുകിയും പ്രവേശിക്കുന്നു). വിജയസേനൻ - എടോ കഞ്ചുകീ! ഇപ്പോൾ സ്വാമിയുടെ തിരുമുൻപാകെ കാണാമെന്നു വെച്ചിട്ടുള്ള സൗഖ്യം, സത്യമായിട്ടും, ഇത്രയെന്നു പറഞ്ഞറിയിപ്പാൻ പ്രയാസം. കഞ്ചുകി - വിജയസേനാ! ഇതു പരമാർത്ഥമാണ്. ആലോചിച്ചു നോക്കൂ. എന്താകിലും സ്വാമിയെ യൊന്നു കണ്ടാ ലേന്തും സുഖം ഭൂത്യജനത്തിനെല്ലാം എന്താതിടാം കല്പനപോലെ കാര്യ്യം ചിന്തിച്ചു സാധിച്ചവനുള്ള സൗഖ്യം

രണ്ടാളും - (അടുത്തു ചെന്നു) സ്വാമി ജയിച്ചാലും ജയിച്ചാലും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/60&oldid=217179" എന്ന താളിൽനിന്ന് ശേഖരിച്ചത്