താൾ:Priyadarshika - Harshan 1901.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

സാംകൃത്യായനി - മഹാരാജാവെ! എഴുനിൽക്കു. ഇതു കൊണ്ടെന്താണ്? ഇവളുടെ വസനകാരണം മറ്റൊന്നാണ്. രാജാവ് - (സംഭ്രമത്തോടേ) അമ്മേ! എന്താണത്? (സാംകൃത്യായനി ചെവിയിൽ പറയുന്നു). രാജാവ് - (ചിരിച്ചിട്ട്) ഇങ്ങിനെയാണെങ്കിൽ ഒട്ടും വ്യസനിക്കേണ്ട. ഇതു ഞാനും അറിഞ്ഞിട്ടുണ്ട്. ഈ കാര്യ്യം സാധിച്ചാൽ ദേവിയെ ഭാഗ്യത്താൽ വർദ്ധിപ്പിക്കാം സംശയമില്ല. അല്ലെങ്കിൽ തന്നെ ദൃഢവർമ്മാവിന്റെ സ്ഥിതിയറിഞ്ഞു ഞാൻ അടങ്ങിയിരിക്കുമോ? എന്നാൽ അദ്ദേഹത്തിന്റെ വർത്തമാനങ്ങളറിഞ്ഞിട്ട് ഇവിടെ കുറച്ചു ദിവസമായി. അവിടെയുള്ള സ്ഥിതിയിതാണ്. സൈന്യങ്ങളാ വിജയസേനനെ മുന്നിലാക്കി ച്ചെന്നിട്ടു രാജ്യമവനുള്ളതടക്കിയൊക്കേ പിന്നെ കലിംഗനൊളിവായ് ബത കോട്ടതന്നിൽ ച്ചെന്നിട്ടിരിക്കുമൊരു മട്ടിലതാക്കി വെച്ചു ആ സ്ഥിതിയിലുള്ള അവനേ. മുന്നെ ചൊല്ലീട്ടു വിട്ടുള്ളൊരുവിധമുടനേ നമ്മുടെ സൈന്യമെല്ലാ മൊന്നായ് ചേർന്നിട്ടു വന്നോരവനുടെ പടയ ങ്ങൊക്കയും ഭസ്മമാക്കി ഇന്നല്ലെന്നാകിൽ നാളെ പ്പരിചിനൊടു കട ന്നിട്ടു കോട്ടെക്കകത്തും പിന്നെ ബന്ധിച്ചുവെന്നോ സമരമതിൽ ഹനി ച്ചെന്നതോ കേട്ടിടാം തേ സാംകൃത്യായനി - രാജപുത്രീ! വത്സരാജാവ ഒന്നും

പ്രവർത്തിക്കാതിരിക്കയില്ലെന്നു ഞാൻ മുൻപു തന്നെ പറഞ്ഞില്ലേ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/59&oldid=217177" എന്ന താളിൽനിന്ന് ശേഖരിച്ചത്