താൾ:Priyadarshika - Harshan 1901.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

സ്സിലായി. ആരണ്യകാവൃത്താന്തമാകുന്ന നാടകത്തിൽ സൂത്രധാരൻ വസന്തകൻ തന്നെ. വിദൂഷകൻ - നല്ലവണ്ണം ആലോചിച്ചു നോക്കു. ആരണ്യക എവിടെയാണ്? വസന്തകനെവിടെയാണ്? വാസവദത്ത - ഇദ്ദേഹത്തെ പിടിച്ചു കെട്ടിക്കൊണ്ടു വരു. ഈ വിദ്വാന്റെ നാടകമോന്നു കാണാമല്ലൊ. മനോരമ - (വിചാരം) ആവു ! ഇപ്പോൾ ആശ്വാസമായി. (പ്രകാശം) (വിദൂഷകനെ കൈക്കു പിടിച്ചു കെട്ടുന്നു) വികൃതീ! അപകടം കാണിച്ചതിന്റെ ഫലം അനുഭവിക്കു. വാസവദത്ത - (സംഭ്രമത്തോടെ അടുത്തുചെന്ന) ആര്യ്യപുത്രാ! ഈ അമംഗലം കലാശിച്ചു. (കാലിൽനിന്നു നീലോല്പലമാലയഴിച്ചു കളഞ്ഞു കുറച്ചു പുഞ്ചിരിയോടേ) മനോരമയാണെന്നുവെച്ചു നീലോല്പലമാലകൊണ്ടു കെട്ടിയതിനെ ആര്യ്യപുത്രൻ ക്ഷമിക്കണേ! (ആരണ്യക ഭയത്തോടെ മാറി നിൽക്കുന്നു) രാജാവ് - വേഗത്തിൽ എഴുനീറ്റു വിദൂഷകനേയും മനോരമയേയും കണ്ടിട്ടു (വിചാരം) അല്ലാ! ദേവിക്കു എന്നെ മനസ്സിലായിപ്പോയോ? (ലജ്ജയേ നടിക്കുന്നു) സാംകൃത്യായനി - (എല്ലാവരേയും നോക്കീട്ട് പുഞ്ചിരിയോടേ) ആകപ്പാടെ ഈ നാടകം മറ്റൊരു വിധമായി കലാശിച്ചുവോ? എനി ഈയുള്ളവർക്കു ഇവിടെ ഇരിക്കുന്നതു വെടിപ്പില്ല. (പോയി)

രാജാവ് - (വിചാരം) ഈ മാതിരി കോപം വിശേഷവിധിതന്നെ. ഇവിടെ സമാധാനമാക്കുവാൻ ഞെരുക്കമാണെന്നു തോന്നുന്നു. (വിചാരിച്ചിട്ട്) ഇങ്ങിനെ ചെയ്യാം. (പ്രകാശം) ദേവീ! കോപത്തെ ഉപേക്ഷിക്കു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/50&oldid=217166" എന്ന താളിൽനിന്ന് ശേഖരിച്ചത്