താൾ:Priyadarshika - Harshan 1901.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(വാസവദത്ത ചുറ്റി നടക്കുന്നു). ഇന്ദീവരിക - (കണ്ടിട്ട്) ഭട്ടിനീ! വസന്തകൻ ചിത്രശാലയുടെ വാതുക്കൽ കിടന്നുറങ്ങുന്നുണ്ട്. വാസവദത്ത - (സൂക്ഷിച്ചു നോക്കീട്ട്) ഓ! ഇതു വസന്തകൻ തന്നെ. (ആലോചിച്ചിട്ട) രാജാവും ഇവിടെ ഉണ്ടായിരിക്കണം. എന്നാൽ ഉണർത്തീട്ട് ഇദ്ദേഹത്തോട അന്വേഷിക്കുക തന്നെ. (ഉണർത്തുന്നു) വിദൂഷകൻ - (ഉറക്കഭ്രാന്തോടു കൂടി വേഗം എഴുനീറ്റു നോക്കീട്ട്) മനോരമേ! തോഴര അഭിനയം കഴിച്ചു വന്നുവോ? അതല്ല, അഭിനയിക്കുന്നതേ ഉള്ളൂ. വാസവദത്ത - (വിഷാദത്തോടേ) അല്ലാ! ആര്യ്യപുത്രനാണ് അഭിനയിക്കുന്നത്? മനോരമ ഇപ്പോഴെവിടെയാണ്? വിദൂഷകൻ - അവൾ ചിത്രശാലയിലുണ്ട്. മനോരമ - (ഭയത്തോടെ വിചാരം) ദേവിയൊന്നു മനസ്സിൽ കരുതിയാണ് ചോദിച്ചത്. ഈ വിഡ്ഢി ബ്രാഹ്മണക്കുട്ടി മറ്റൊന്നു ധരിച്ച് എല്ലാം അപകടമാക്കി തീർത്തുവല്ലൊ. വാസവദത്ത - (കോപത്തോടേ ചിരിച്ചിട്ട്) നല്ലതു മനോരമേ! നല്ലത്. നിന്റെ അഭിനയം അസ്സലായി. മനോരമ - (പേടിച്ചു വിറച്ചു കാൽക്കൽ ചെന്നു വീണിട്ട) ഭട്ടിനീ! ഞാനിവിടെ തെറ്റുകാരത്തിയല്ല. ഈ വികൃതി ആഭരണങ്ങളെല്ലാം തട്ടിപ്പറിച്ചു വാതുക്കൽ എന്നെ തടുത്തു നിർത്തിക്കളഞ്ഞു. ഈ വിദ്വാന്റെ ലഹളകൊണ്ടു ഞാൻ പിന്നെ നിലവിളിച്ചത് ആരും തന്നെ കേട്ടതുമില്ല.

വാസവദത്ത - എടീ ! എഴുനിൽക്ക്. എല്ലാം മന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/49&oldid=217167" എന്ന താളിൽനിന്ന് ശേഖരിച്ചത്