താൾ:Priyadarshika - Harshan 1901.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

വാസവദത്ത - ആര്യ്യപുത്രാ! ആരാണവിടെ കോപിച്ചിരിക്കുന്നത്? രാജാവ് - അല്ലാ! ഭവതി കോപിച്ചിട്ടില്ലെന്നോ? പാർത്താൽ സ്നിഗ്ദ്ധതനോക്കിനേറുകിലുമി ന്നാരുണ്യമാർന്നു തുലോം നേത്രം, വാക്കിടറുന്നു തേ മധുരമാ ന്നെന്നാകിലും വല്ലഭേ! അത്യന്തം കചകമ്പനേന നെടുവീ ർപ്പുണ്ടെന്നതും സ്പഷ്ടമാ യുൾത്താരിങ്കലടക്കിവെക്കിലുമഹോ കോപം പുറത്തായിതാ (കാൽക്കൽ വീണിട്ട്) പ്രസാദിക്കണേ! പ്രസാദിക്കണേ. വാസവദത്ത - ആരണ്യകേ നീ കോപിച്ചിരിക്കുന്നുവെന്നു വെച്ച ആര്യ്യപുത്രനിതാ "പ്രിയേ പ്രസാദിക്കണേ" എന്നു പറഞ്ഞു പ്രസാദിപ്പിക്കുന്നു. അതുകൊണ്ട് അടുത്തു വാ (കൈ കൊണ്ടു പിടിച്ചു വലിക്കുന്നു) ആരണ്യക - (ഭയത്തോടേ) ഭട്ടിനീ എനിക്കൊന്നും അറിവില്ലേ. വാസവദത്ത - ആരണ്യകേ നീ യെന്താണ് അറിയില്ലേ? ഇപ്പോൾ നിനക്ക് അറിയിച്ചു തരാം. ഇന്ദീവരികേ ഇവളെ പിടിച്ചു കെട്ടു. വിദൂഷകൻ - ഇന്നു കൌമുദീമഹോത്സവത്തിൽ ഭവതിയുടെ സന്തോഷത്തിന്നു വേണ്ടിയാണ് തോഴര നാടകം അഭിനയിച്ചത്.

വാസവദത്ത - നിങ്ങളുടെ ഈ ഗോഷ്ഠി കണ്ടിട്ട് എനിക്കു ചിരിയാണ് വരുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/51&oldid=217168" എന്ന താളിൽനിന്ന് ശേഖരിച്ചത്