താൾ:Priyadarshika - Harshan 1901.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

ഇന്ദീവരിക - ഭട്ടിനീ! എഴുന്നള്ളാം. എഴുന്നള്ളാം. (എല്ലാവരും ചുറ്റി നടക്കുന്നു). സാംകൃത്യായനി - (നോക്കീട്ട) കാഴ്ചരംഗത്തിന്റെ കാഴ്ച വിശേഷം തന്നെ. ഓരോ മാതിരി രത്നജാലമതിനാൽ മിന്നുന്ന പൊൻതൂണതിൽ ചേരും മൌക്തികമാലകൊണ്ടതിമനോ ഹാരിത്വമാർന്നങ്ങിനെ പാരം നാകവരാംഗനാസദൃശമാ രായുള്ള നാരീജനം ചേരും നല്ലൊരു കാഴ്ചരംഗമിതഹോ വിണ്ണോർവിമാനോപമം മനോരമയും ആരണ്യകയും - (അടുത്തു ചെന്ന്) ഭട്ടിനീ ജയിച്ചാലും ജയിച്ചാലും. വാസവദത്ത - മനോരമേ! സന്ധ്യ കഴിഞ്ഞുവല്ലൊ വേഗത്തിൽ ചെന്നു വേഷം കെട്ടു. (രണ്ടാളും ദേവിയുടെ കല്പനപോലെ പുറപ്പെട്ടു) വാസവദത്ത - ആരണ്യകേ! എന്റെ ഈ മെയ്യാഭരണങ്ങളെക്കൊണ്ടു തന്നെ അണിയറയിൽ ചെന്നു നീ അലങ്കരിക്കു. (ശരീരത്തിൽനിന്ന് ആഭരണങ്ങൾ അഴിച്ച ആരണ്യകെക്കു കൊടുക്കുന്നു). മനോരമേ ! നളഗിരിയെന്ന ആനയെ പ്പിടിച്ചതുനിമിത്തം സന്തോഷിച്ച ആര്യ്യപുത്രന്ന അച്ഛൻ കൊടുത്തിട്ടുള്ള ആഭരണങ്ങളെല്ലാം ഇന്ദീവരികയുടെ അടുക്കൽനിന്നു മേടിച്ചു നീയും അണിയറയിൽ ചെന്ന അലങ്കരിക്കു.

(മനോരമ ഇന്ദീവരികയുടെ അടുക്കൽനിന്ന് ആഭരണങ്ങളൊക്കെ മേടിച്ച ആരണ്യകയോടുകൂടി പൊയി.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/38&oldid=217149" എന്ന താളിൽനിന്ന് ശേഖരിച്ചത്