താൾ:Priyadarshika - Harshan 1901.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം പ്രിയദർശികാ

മനോരമ - കൊപനേ! എഴുനിൽക്കു- എഴുനിൽക്കു. ആ നാടകം അഭിനയിച്ചതു കഴിച്ചു ബാക്കിയുള്ളതു നമുക്ക അഭിനയിക്കണ്ടെ? വരു. കാഴ്ചരംഗത്തിലേക്കു തന്നെ പോകുക. (ചുറ്റി നടന്നു നോക്കീട്ട്) ഇതാ കാഴ്ച. രഗം - അകത്തേക്കു കടക്കുക - (കടന്നു നൊക്കിട്ട്) എല്ലാം തെയ്യാറായിരിക്കുന്നു. ദേവി വരേണ്ടുന്ന താമസമേയുള്ളു. (അനന്തരം ദേവിയും സാംകൃത്യായനിയും അടുത്ത പരിവാരങ്ങളും പ്രവേശിക്കുന്നു) വാസവദത്ത - അമ്മേ! സ്വകാര്യമായി നടന്ന ആര്യ്യപുത്രചരിത്രത്തെ അനുഭവിച്ചതു പോലെ നാടകമാക്കിയുണ്ടാക്കി, മുൻപു കാണാത്തതു പോലെ കാണുന്നതിനാൽ എനിക്ക് അധിക കൗതുകത്തിന്ന ഇടവരുത്തിയ നിങ്ങളുടെ കവിത്വം അത്ഭുതം തന്നെ. സാംകൃത്യായനി - ആയുഷ്മതീ! ഇതിങ്ങനെയായത ആശ്രയ ഗുണം തന്നെ. അതു നിമിത്തം നിസ്സാരമായ കാവ്യവും കേൾക്കുന്നവർക്കു കണ്ണാനന്ദത്തെ ജനിപ്പിക്കുന്നു. ആലോചിച്ചു നോക്കു. എന്തെങ്കിലും വലിയതായതിനോടു ചേർന്നാ ലേന്തീടുമമ്പൊടു മഹത്വമതില്ല വാദം ദന്തീന്ദ്രമസ്തകമതിങ്കലണിഞ്ഞ ഭസ്മം ചന്തത്തൊടൊത്തു വിലസുന്നതു കാണ്മതില്ലെ?. വാസവദത്ത - (പുഞ്ചിരിയോടേ) അമ്മേ! പുത്രീ ഭർത്താവു സകലത്തിന്നും നല്ലവനെന്ന് അറിഞ്ഞതാണല്ലൊ. ആട്ടേ, ഈ കഥകൊണ്ട് എന്താണ്? അഭിനയം കാണുകതന്നെ.

സാംകൃത്യായനി - ശരി ഇന്ദീവരികേ! കാഴ്ച രംഗത്തിലേക്കു വഴി കാണിക്കു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/37&oldid=217148" എന്ന താളിൽനിന്ന് ശേഖരിച്ചത്