താൾ:Priyadarshika - Harshan 1901.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

ഇന്ദീവരിക - പീഠമിതാ- ഭട്ടിനി എഴുനള്ളി ഇരിക്കാം. വാസവദത്ത - (പീഠം ചൂണ്ടിക്കാണിച്ചു). അമ്മയും ഇരിക്കു. (രണ്ടാളും ഇരിക്കുന്നു). (അനന്തരം കഞ്ചുകി വേഷം കെട്ടി പ്രവേശിക്കുന്നു). കഞ്ചുകി - അന്തപുരത്തിനൊരു നല്ല നടപ്പുവെച്ചേൻ ചിന്തിക്കിൽ ഞാനിടയിടെ സ്ഖലനം തടുത്തേൻ. ഏന്തീട്ടു ദണ്ഡമധുനാ ജരയാൽ കുഴങ്ങീ ട്ടെന്തമ്പുരാനൊടു സമത്വ മിയന്നുകൊണ്ടെൻ.

"നാളെ നമുക്ക് ഉദയനോത്സവമാകുന്നു. അതു കൊണ്ടു നിങ്ങളെല്ലാവരും ഉത്സവാനുരൂപവേഷന്മാരായ പരിജനങ്ങളോടുകൂടി മന്മഥോദ്യാനത്തിൽ വരണം" എന്ന അന്തഃപുരത്തിൽ ചെന്നു പറയുവാൻ സകല ശത്രു സൈന്യങ്ങളേയും ജയിച്ചു യഥാർത്ഥനാമത്തോടുകൂടിയ മഹാസേനമഹാരാജാവ് എന്നോടു കല്പിച്ചിട്ടുണ്ടായിരുന്നു. സാംകൃത്യായനി - (കഞ്ചുകിയെ ചൂണ്ടി ക്കാണിച്ച) രാജപുത്രീ! നാടകം തുടങ്ങി. ഇതാ നോക്കു. കഞ്ചുകി - പരിജനങ്ങളോടു കൂടി പോകണമെന്നു മാത്രം പറഞ്ഞാൽ മതി. ആഭരണങ്ങൾ അണിഞ്ഞിട്ടെന്നു പറയേണ്ടതില്ല. എന്തെന്നാൽ. കാലിൽ പൊന്നിൻ ചിലമ്പും, മൃദുനിനദമിയ ന്നോരരഞ്ഞാണരെക്കും, ചേലൊക്കും മുത്തുമാലാരുചി മുലയിണയിൽ, കൈകളിൽ കങ്കണൗഘം,

ഈ അടയാളമുള്ള വരികൾ അന്തർനാടകമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/39&oldid=217150" എന്ന താളിൽനിന്ന് ശേഖരിച്ചത്