താൾ:Praveshagam 1900.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം ഗമയും ദീർഘവും സംയോഗാന്തലോപവും വന്നിട്ടു പുമാൻ എന്നു സിദ്ധിക്കുന്നു. ദ്വിതീയാദ്വിവചനംവരെ നടെത്തെപോലെ. സം ബുദ്ധിയിങ്കൽ ദീർഘം വരുന്നില്ല. ശസ് മുതൽക്കുള്ള അജാദികളിൽ പുംസ് എന്നതിനോടു പ്രത്യയങ്ങളെ ചേർത്തിട്ടു പുംസഃ എന്നും മ

 സിദ്ധിക്കുന്നു. ഹലാദികളിൽ സകാരത്തിന്നു സംയോഗാന്ത

ലോപവും മകാരത്തിന്ന് അനുസ്വാരവും വന്നിട്ടു പുംഭ്യാം എന്നും മ സിദ്ധിക്കുന്നു.

   പുംസ്‌തിയോരദസസ്സോരൌ ദസ്സത്വഞ്ചഭവേദസൌ
   ദസ്സമുസ്സുപ്‌സുമൂഭ്യാമി മീത്വശസ്ബഹുവാചിഷു
   അദന്തവജ്ജസ് ങസിങേങസാമ് ങിഷ്ഠയുഗോസിച
   അമൂഅമീസ്യാദമുഗാ ചാമുഷൈമ്‌രമുയോരപി.
   പുംസ്‌തികളിൽ അദസ്സിങ്കൽനിന്നു പരമായിരിക്കുന്ന സുവി

ന്ന ഔകാരവും ദകാരത്തിന്നു സത്വവും ഭവിക്കും. അസൌ എന്നു ഉദാഹരണം. സുപ്പുകൾ പരങ്ങളാകുമ്പോൾ ദ എന്നതിനു മു എ ന്നും ഭ്യാമ് പരമായിരിക്കുംവിഷയത്തിൽ മൂ എന്നും അശസ് ബഹു വാചികൾ പരങ്ങളായിരിക്കുംവിഷയത്തിൽ മീ എന്നും ആദേശം ഭവിക്കും. ജസ്ങസിങേങസാമ്ങികൾ പരങ്ങളായിരിക്കുംവിഷയ ത്തിങ്കൽ അദസ് അദന്തംപോലെ ഭവിക്കും. ഒസ്‌പരമായിരിക്കും വിഷയത്തിങ്കൽ യുഗാഗമവും ഭവിക്കും. അശസ്ബഹുവാചികൾ ശസ് അല്ലാത്ത ബഹുവാചികൾ.

   അദസ് സു എന്നിരിക്കുമ്പോൾ അന്ത്യലോപവും പുംസ്‌തി

യോ രദസ്സോരൌ എന്നു നാടേ പറഞ്ഞപ്രകാരം സുപ്രത്യടത്തിന്ന് ഔകാരവും ദകാരത്തിന്നു സകാരവും വന്നിട്ടു സന്ധിയിങ്കൽ അ സൌ എന്നു സിദ്ധിക്കുന്നു. അദസ് ഔ എന്നിരിക്കുമ്പോൾ അ ന്ത്യലോപവും ദസ്യമുസ്സുപ്‌സു എന്നു പറഞ്ഞപ്രകാരം ദ എന്നതിന്നു മു എന്നാദേശവും ഇദുത്ഭ്യാമുത്തരസ്യൌങ ഈദുതൌ എന്നുള്ള വ ചനപ്രകാരം ഔ പ്രത്യയത്തിന്ന് ഊകാരദേശവും സവർണ്ണദീഘ വും വന്നിട്ട് അമൂ എന്നു സിദ്ധിക്കുന്നു. അദസ് അസ് എന്നിരി ക്കുമ്പോൾ അന്ത്യലോപവും മീത്വശസ്ബഹുവാചിഷു എന്നു പ

റഞ്ഞപ്രകാരം മീ എന്നാദേശവും അദന്തവർജ്ജസസി ങേ എന്നു തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/151&oldid=167227" എന്ന താളിൽനിന്ന് ശേഖരിച്ചത്