താൾ:Praveshagam 1900.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യാഖ്യാനപ്രവേശകേ സുപ്രത്യയം പരമാകുമ്പോൾ ത്യത് തത് മുതലായ സർവ്വനാമ ങ്ങളുടെ തകാരത്തിന്നു സകാരം വരും. തത് യത് എതത് എന്നിവാറിന്റെ അന്ത്യത്തിലിരിക്കുന്ന തകാരത്തിന്നു പരെ സുപി എന്നു തുടങ്ങിയുള്ള വചനപ്രകാരം ലോപവും തസ്യസ:സൌ എന്നു പറഞ്ഞിരിക്കയാൽ തച്ഛബ്ദത്തി ന്റെയും എതച്ഛബ്ദത്തിന്റെയും തകാരത്തിന്നു സുപ്രത്യയം പര മാകുമ്പോൾ സകാരവും എതച്ഛബ്ദത്തിങ്കലെ ആസകാരത്തിന്നു ഷത്വവും വരുന്നു. മറ്റുവിഷയങ്ങളിൽ ഇവറ്റിന്നു സർവ്വശബ്ദ ത്തിന്റെ പ്രക്രിയയെ കാണേണ്ടതാകുന്നു. എകാചാംഘോഷഹാന്താനാം ധാതുനാഞ്ചേൽ പദാനു താ സ്യാത്തദൈഷാംമൃദോഗ്ഘോഷ സൂത്വംബുദ്ധ്യതിതത്വഭൂൽ.

എകാച്ചുകളായും ഘോഷഹാന്തങ്ങളായും ഇരിക്കുന്ന ധാതു ക്കൾക്കു പദാന്തതാഭവിക്കുമെങ്കിൽ അപ്പോൾ ഇവറ്റിന്റെ മൃദുവി ന്നുഘോഷം ഭവിക്കും തത്വത്തെബോധിക്കുന്നു എന്നിങ്ങിനെ ത ത്വഭൂൽ. എകസ്വരമായൊ ഘോഷാന്തമായൊ ഹകാരാന്തമായൊ ഇ രിക്കുന്ന ധാതുപദാന്തമായിരുന്നാൽ അതിങ്കലിരിക്കുന്ന മൃദുവിന്നു ഘോഷം വരും. തത്വഅറ് ബുധ് എന്നിരിക്കുമ്പോൾ സുബന്തോ പപദാൽ എന്നു തുടങ്ങിയ ശാസ്ത്രപ്രകാരം ക്വിപ്പും അതിന്നു സ ർവ്വലോപവും സമാസവും പൂർവ്വസുപ്പിന്നു ലോപവും പ്രഥമൈകവ ചനത്തിങ്കൽ സുപ്രത്യയവും സംയോഗാന്തലോപവും എകാചാം എന്നു തുടങ്ങി നടേ പറഞ്ഞപ്രകാരം പദാന്തമായിരിക്കുന്ന ബുധ് ധാതുവിങ്കലെ ബകാരത്തിന്നു ഭകാരാദേശവും അപഞ്ചമാനാം എ ന്നു തുടങ്ങിയ ശാസ്ത്രപ്രകാരം ധകാരത്തിന്നു തകാരവും വന്നിട്ടു ത ത്വഭുൽ എന്നു സിദ്ധിക്കുന്നു. അജാദികളിൽ പ്രക്രിയാ ഗൌരവ മില്ല. ഹലാദികളിൽ പദാന്തത്വമുണ്ടായിരിക്കയാൽ ബകാരത്തി ന്നു ഭകാരവും ധകാരത്തിന്നു തകാരവും ഭാദികളിൽ അതിന്നു ദകാ രവും വന്നിട്ടു തത്വഭുദ്ഭ്യാം എന്നും മറ്റും സിദ്ധിക്കുന്നു.

  അജാദൌ സുട്യനോതസ്സ്യാദ്ദീർഗ്ഘാ ലോപശ്ശസാദ്യചി

നകാര:സുപ്രകൃത്യന്ത പദാന്തത്വേ വിലുപ്യതേ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/134&oldid=167208" എന്ന താളിൽനിന്ന് ശേഖരിച്ചത്