താൾ:Praveshagam 1900.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്ത പുല്ലിംഗപ്രകരണം നസംബുദ്ധൌ നലോപസ്സ്യാദല്ലോ പോങൌവികല്പത: നലോപാദ പ്യദന്തത്വേതൽ കാർയ്യം നാസ്യ സിദ്ധ്യതി. രാജാ രാജാനൌച രാജ്ഞോരാജഭ്യാംരാജ്ഞിരാജനി അന്നിന്റെ അത്തിന്ന് അജാദിയായിരിക്കുന്ന സുട് പരമാ യിരിക്കുംവിഷയത്തിങ്കൽ ദീർഘവും ശസാദ്യച് പരമായിരിക്കുംവി ഷയത്തിങ്കൽ ലോപവും ഭവിക്കും. നകാരാ സുപ്രകൃത്യന്തപദാന്ത ത്വത്തിങ്കൽ ലോപിക്കപ്പെടുന്നു. സംബുദ്ധിയിങ്കൽ നലോപം ഭവി ക്കയില്ല. നലോപത്തിങ്കൽനിന്നുള്ള അദന്തതാത്തിങ്കലും തല്ക്കാർയ്യം ഇതിന്നു സിദ്ധിക്കുന്നില്ല രാജാ എന്നു തുടങ്ങി ഉദാഹരണം. സുച് പ്രകൃത്യന്തപദാന്തത്വം, സുപ്രകൃത്യന്തമായിരിക്കുന്ന പദത്തിന്റെ അന്തത്വം. സുപ്രകൃത്യന്തം, സുപ്പ്രകൃതിയായിരി ക്കുന്ന അന്തത്തോടുകൂടിയത്. അല്ലോപം, അകാരലോപം. തല്ക്കാ ർയ്യം അദന്തകാർയ്യ. ഔജാസ് അം-ഔച് എന്നിപ്രത്യയങ്ങൾ പരങ്ങളാമ്പോൾ അൻ എന്നതിന്റെ അകാരത്തിന്നു ദീർഗ്ഘംവരും. ശസാദ്യ ജാദി കൾ പരങ്ങളാമ്പോൾ ലോപവും വരും. ഹലാദി പ്രത്യയങ്ങൾ പ രങ്ങളാമ്പോൾ പ്രതിപദികത്തിന്നു പദവൽ ഭാവം ഉണ്ടാകകൊ ണ്ട് അവിടെ പ്രാതിപദികം സുപ്രകൃതിയാണെന്നു വിചാരിക്കേ ണ്ടതാകുന്നു. ഇങ്ങിനെ യാതൊരു പ്രതിപദികത്തെ പദമെന്നു വിചാരിക്കുന്നുവോ അതിന്റെ അന്തത്തിന്റെ അന്തത്തിലിരി ക്കുന്ന നകാരത്തിന്നു ലോപം വരും. സംബുദ്ധിയിങ്കൽ അങ്ങിനെ വരുന്നതല്ല. ങിപ്രത്യയം പരമാമ്പോൾ അതിന്റെഅകാരത്തിന്നു പക്ഷേ ലോപം വരും. ലോപം വരുമ്തോൾ അകാരാന്തമായിരിക്കു ന്നുണ്ടെങ്കിലും അതിങ്കൽ പറയപ്പെട്ട കാർയ്യം വരുന്നതല്ല. നകാരാ ന്തമായ രാജശബ്ദത്തിന്റെ പ്രക്രിയയെ കാണിക്കുന്നു. രാജ ന് സ് എന്നിരിക്കുമ്പോൾ ഋദന്ത എന്നുതുടങ്ങിയുള്ള ശാസ്ത്രപ്രകാരം അ ന്ത്യത്തിന്ന് ആകാരവും സുപ്രത്യയത്തിന്നു ലോപവും വന്നിട്ടു രാ ജാഎന്നു സിദ്ധിക്കുന്നു. പ്രഥമാദ്വിതീയാ ദ്വിവചനങ്ങളിൽ അ ജാദൌസുടി എന്നുതുടങ്ങി നടേ പറഞ്ഞപ്രകാരം അന്നിന്റെ അ

കാരത്തിന്നു ദീർഗ്ഘം വന്നിട്ടു രാജാനൌ എന്നും മറ്റും സിദ്ധിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/135&oldid=167209" എന്ന താളിൽനിന്ന് ശേഖരിച്ചത്