താൾ:Praveshagam 1900.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം ങ്ങിയ ശാസ്ത്രപ്രകാരം നുമാഗമവും സംയോഗാന്തലോപവും വന്നി ട്ടു ഭവൻ എന്നു സിദ്ധിക്കുന്നു. ദ്വിതീയാദ്വിവചനംവരെ നുമാഗ മം വന്നിട്ടു ഭവന്തൌ എന്നും മറ്റും സിദ്ധിക്കുന്നു. ശേഷം സുഗമം. ജക്ഷിജാഗൃദരിദ്രാശാസ് ചകാസ്ഭ്യശ്ചദ്വിരുക്തത: ശതുർന്നനുമ്സ്യാജ്ജക്ഷച്ച ജക്ഷതൌമൽമഥൌമഥ:. ദ്വിരുക്തങ്ങളായിരിക്കുന്ന ജക്ഷിജാഗൃദരിദ്രാശാസ് ചകാ സ് കളിൽനിന്നു പരമായിരിക്കുന്ന ശതൃപ്രത്യയത്തിന്നു നുമ് ഭവി ക്കുകയില്ല. ജക്ഷൽ എന്നുതുടങ്ങി ഉദാഹരണം. ജക്ഷിജാഗൃദരിദ്രാ ശാശ്ചകാസ് കൾ, ജക്ഷിജാഗൃദരിദ്രആശാ സ് ചകാസ് എന്നീ ധാതുക്കൾ. ജക്ഷി എന്നു തുടങ്ങിയ ധാതുക്കളിൽനിന്നു പരമായിവരുന്ന ശതൃപ്രത്യയത്തിന്നു നുമാഗമം വരുന്നതല്ല. ജക്ഷിയിങ്കൽ ഇകാരം ഇത്താകുന്നു. ജക്ഷിധാതുവിന്നു മുമ്പിൽ പറഞ്ഞപ്രകാരം ലട്ടും അതിന്നു ശത്രാദേശവും മറ്റും വന്നിട്ടു ജക്ഷ് അത് എന്നിരിക്കു ന്നു. ഇതിന്നു സുട്ടിങ്കൽ അധാതവ: എന്നു തുടങ്ങിയ ശാസ്ത്രപ്രകാ രമുള്ള നുമാഗമം ജക്ഷി ജാഗൃ എന്നു തുടങ്ങി നടേ പറഞ്ഞ ശാ സ്ത്രംകൊണ്ടു നിഷേധിക്കപ്പെട്ടിരിക്കുന്നു. പ്രഥമൈകവചനത്തി ങ്കൽ ജക്ഷൽ സു എന്നിരിക്കുമ്പോൾ സംയോഗാന്തലോപം വന്നി ട്ടു ജക്ഷൽ എന്നു സിദ്ധിക്കുന്നു. ശേഷം സുഗമം. മഥധാതുവിങ്കൽ അകാരം ഇത്താകുന്നു. അതിന്നു ക്വിപ്പും മറ്റും വന്നിട്ടു മഥ് എ ന്നു സിദ്ധിക്കുന്നു. പ്രഥമൈകവചനത്തിങ്കൽ സംയോഗാന്തലോ പവും അപഞ്ചമാനാം എന്നു തുടങ്ങിയ വചനപ്രകാരം ഥകാരത്തി ന്നു തകാരവും വന്നിട്ടു മൽ എന്നു സിദ്ധിക്കുന്നു. അജാദികളിൽ പ്രക്രിയാ ഗൌരവമില്ല. സപ്തമീബഹുവചനം ഒഴികെയുള്ള ഹലാ ദികളിൽ ഥകാരത്തിന്നു പദാന്തത്വംനിമിത്തം തകാരവും അതിന്ന് ഒകാരവും വന്നിട്ടു മദ്ഭ്യാം എന്നും മറ്റും സിദ്ധിക്കുന്നു. തസ്യസ:സൌത്യദാദീനാം സതൌതേസ്യാദഏഷ ച സു പരമായിരിക്കും വിഷയത്തിങ്കൽ ത്യദാദികളുടെ തകാ രത്തിന്നു സകാരം ഭവിക്കും. സ:തൌതേ എന്നും യ:എന്നും ഏ

ഷ: എന്നും ഭവിക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/133&oldid=167207" എന്ന താളിൽനിന്ന് ശേഖരിച്ചത്