താൾ:Prasangamala 1913.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
94
പ്രസംഗമാല

മുഖവുരയുടെ സ്ഥാനത്ത്, ഈ പദത്തിന്റെ ഉപയോഗത്തെക്കുറിച്ച് അല്പം ഒരു വിവരണം അത്യാവശ്യമായിട്ടാണിരിക്കുന്നത്. അഭിമാനം എന്ന പദത്തിന്റെ വാസ്തവമായ അൎത്ഥം ഭ്രമം, അല്ലെങ്കിൽ തെറ്റിദ്ധാരണ എന്നാകുന്നു. പക്ഷേ, അഭിമാനം, ആത്മാഭിമാനം, സ്വദേശാഭിമാനം മുതലായവയ്ക്കു കാലാന്തരംകൊണ്ടു സാമുദായികസിദ്ധാന്തങ്ങളെ അപേക്ഷിച്ച് ഒരു സദാചാരഗൌരവം സിദ്ധിച്ചിട്ടുണ്ട്. ആത്മീയ വിഷയങ്ങളിൽ ത്യാജ്യമെന്നു നിഷേധിക്കപ്പെട്ട ഒരു വികാരത്തെ സൂചിപ്പിക്കുന്ന "അഭിമാനം" എന്ന പദം ലൌകികകാൎയ്യങ്ങളിൽ സ്വീകാൎയ്യമായത് എങ്ങിനെയാണെന്ന് ആലോചിക്കേണ്ടതാണല്ലോ. എന്നാൽ, എമർസൻ പറയുന്നതുപോലെ, "സമുദായസിദ്ധാന്തപ്രകാരമുള്ള സദാചാരങ്ങൾ ഒരു ജ്ഞാനിയുടെ ദൃഷ്ട്ടിയിൽ ദുരാചരഠങ്ങളാകുന്നു", എങ്കിലും ഈ വികാരത്തിന്റെ അവസ്ഥാന്തരങ്ങളെ ദൃഷ്ടാന്തരൂപേണ വിശദമാക്കുന്നതാണ് അധികം നല്ലത്. അതു കൊണ്ട് ഓരോരുത്തന്നും അനുഭവമുള്ള ഈ വികാരഭേദത്തെ താരതമ്യപ്പെടുത്താൻ മാത്രം മാന്യന്മാരായ നിങ്ങളുടെ സ്മരണയെ ഉണൎത്തുന്നതിനു ചില സംഗതികൾ ഞാൻ ഇവിടെ പ്രസ്താവിക്കാം.

ഭാരതീയരെ സംബന്ധിച്ച ചില സംഗതികള്ൽ നിന്നും മിത്ഥ്യാഭിമാനം നമ്മുടെ പൂൎവ്വസ്വത്താണെന്ന് വിശദമാകും. മനുഷ്ർ നിവസിക്കുന്ന ലോകം ഭാരത ഖണ്ഡം മാത്രമാണെന്നായിരുന്നു നമ്മുടെ പൂൎവ്വന്മാരുടെ വിശ്വാസം. "ഹിമവൽസേതു പൎയ്യന്തം" എന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/97&oldid=207634" എന്ന താളിൽനിന്ന് ശേഖരിച്ചത്