പറഞ്ഞാൽ,ഭൂമിയുടെ നാലാതിരുകളും നിർണ്ണയിച്ചുകഴിഞ്ഞു എന്നാണ് അവർ വിചാരിച്ചിരുന്നത്. അതുകൊണ്ട്, അവർ ഹിമവൽപർവ്വതത്തെ ഭൂമിയുടെ വടക്കെ അതിരും സമുദ്രത്തെ തെക്കെ അതിരുമാക്കി കല്പിച്ചു; കിഴക്കെ അതിരിനും പടിഞ്ഞാറെ അതിരിനും ഓരോ സ്ഥാനം സങ്കല്പിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ, 'ഉള്ളതുകൊണ്ട് ഓണംപോലെ' എന്നു പറയുന്ന കൂട്ടത്തിൽ, സമുദ്രം ഒഴിച്ചുള്ള മറ്റു സ്ഥലങ്ങളുടെ അതിരും ഹിമവൽ പ്രാന്തങ്ങളാണെന്നു തീർച്ചപ്പെടുത്തി. ഇങ്ങനെ അവർ ഭൂമിയെ വട്ടത്തിലാക്കി; എന്നുതന്നെയല്ല, ഈ അതിരുകൾക്ക് അങ്ങേപ്പുറത്തു ലോകമില്ലെന്നും കണ്ണടച്ചു സമാധാനപ്പെട്ടു. സാധാരണന്മാരുടെ ഇടയിലുണ്ടായിരുന്ന ഈ വക അബദ്ധവിചാരങ്ങളെ പിന്താങ്ങിക്കൊണ്ടുതന്നെയായിരുന്നു വിദ്വാന്മാരുടെയും സിദ്ധാന്തങ്ങൾ. ഭാരതഖണ്ഡത്തെക്കുറിച്ച് അവർ വിചാരിച്ചിരുന്നത് എന്താണെന്ന് അഭിജ്ഞാനശകുന്തളത്തിൽ നിന്ന് ഏറെക്കുറെ വിശദമാകുന്നുണ്ട്. ദുഷ്യന്തമഹാരാജാവ് ഇന്ത്യാ സാമ്രാജ്യം വാണിരുന്ന ഒരു ചക്രവർത്തിയായിരുന്നു ഏന്നുതന്നെ വിചാരിക്കാം. താൻ ഭരിക്കുന്ന ഭാരതഖണ്ഡം, "ഏഴാഴികൾ ചൂഴുമൂഴി"യാണെന്ന് അദ്ദേഹം ശകുന്തളയുടെ തോഴിമാരോടു പറയുന്നു. ഇതിൽ നിന്നു ന്യായമായുണ്ടാകുന്ന അനുമാനം സപ്തസമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഭൂലോകം ഭാരതഖണ്ഡമാണെന്നു നമ്മുടെ പൌരാണികന്മാർ വിശ്വസിച്ചിരുന്നു എന്നല്ലെ? എന്നാൽ മിത്ഥ്യാഭിമാനത്തിന്റെ ആധിക്യം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.