മനുസരിച്ച പലമാതിരി വിനോദങ്ങളും നമ്മുടെ ഇടയിൽ സാധാരണയാവാനിട്ടുമല്ലാ ഈ വിഷയങ്ങളിൽ, എന്നുവേണ്ടാ ജീവിതായോദനത്തിൽപോലും, അവരും നാമും തമ്മിൽ അജഗജാന്തരം കാണുന്നത്. നാം ഈ വക വിനോദങ്ങൾ പരിഷ്ക്കാരചിഹ്നമായി പ്രദൎശിപ്പിക്കുവാൻ മാത്രം സ്വീകരിച്ചിട്ടുള്ളതുകൊണ്ട് അവയിൽനിന്നു സിദ്ധിക്കേണ്ടുന്ന ആന്തരമായ നന്മകൾ നമ്മുടെ ബാഹ്യമായ മോടികൊണ്ടു നശിച്ചുപോകുന്നു. മേലിൽ നമ്മുടെ രാജ്യത്തു പുരുഷയോഗ്യമായ വിനോദങ്ങൾക്കു പ്രചാരവും പ്രാധാന്യവും ആവക വിനോദങ്ങളിൽനിന്നു നമ്മുടെ സന്താനങ്ങൾക്കു പൌരുഷവും ഉണ്ടാകേണ്ടതു നമ്മുടെ വിദ്ധ്യാൎത്ഥികളിൽ നിന്നാകുന്നു. അതുകൊണ്ടു വിനോദവിഷയങ്ങളിൽ മിതമായും ക്രമമായും പരിശ്രമിക്കുന്നതായാൽ, വിദ്ധ്യാൎത്ഥികൾക്കു കായികമായും മാനസികമായും സാന്മാൎഗ്ഗികമായും അനേകം ഗുണങ്ങൾ നിഷ്പ്രയാസേന സമ്പാദിക്കുവാനും അവരുടെ ജീവകാലം മുഴുവൻ അവയുടെ സൽഫലങ്ങൾ സുഖമായി അനുബവിക്കുവാനും കഴിയുമെന്നു മാത്രം പറഞ്ഞുകൊണ്ട് ഞാൻ തല്ക്കാലം വിരമിച്ചുകൊള്ളുന്നു.
മിത്ഥ്യാഭിമാനം
ഇന്നത്തെ പ്രസംഗവിഷയത്തിലേക്കു മാന്യന്മാരായ നിങ്ങളെ അവതരിപ്പിക്കുന്നതിനുമുമ്പായി, ഒരു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.