താൾ:Prasangamala 1913.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
92
പ്രസംഗമാല

നകാലം മുതല്ക്കേ, ഓരോ ഗവൎമ്മേണ്ടിന്റെയും രാഷ്ട്രീയ നയങ്ങളിൽ മുഖ്യമായ കൎത്തവ്യമായി ഗണിച്ചുപോന്നിരുന്നു എന്നു ചരിത്രങ്ങളിൽനിന്നു തെളിയുന്നുണ്ട്. ഇക്കാലത്തും നമ്മുടെ രാജ്യങ്ങളിലും ഗവൎമ്മേണ്ടു മുഖാന്തരം നടത്തപ്പെടുന്ന വഞ്ചികളിയും മറ്റും ഏൎപ്പെടുത്തിയിരിക്കുന്നതു പൊതുജനങ്ങൾക്ക് ആവക വിനോദങ്ങളിൽ താല്പൎയ്യം ജനിക്കുവാനും അവയിൽ അനുഭവിച്ചുകിടക്കുന്ന നന്മകൾ ഉണ്ടാകുവാനുമാകുന്നു. പണ്ട് ഓരോ നാടുവാഴികളും കൊല്ലന്തോറും ഇങ്ങിനെയുള്ള വിനോദങ്ങൾ നടത്തുവാൻ ചുമതലപ്പെട്ടിരുന്നു. എന്നാൽ, കാലാന്തരംകൊണ്ട് ആവക മത്സരകളികളുടെ ആന്തരമായ ഉദ്ദേശത്തിന്റെ ഗൊരവത്തിന്നു ലാഘവം സംഭവിക്കുക നിമിത്തം, മരിച്ചുപോയവരുടെ ഓൎമ്മക്കായി ചെയ്തുവരുന്ന ചില സാധാരണ കൎമ്മംപോലെ, ഇക്കാലത്ത് ആവക ഏൎപ്പാടുകളുടെ സ്മാരകമായി എന്തെങ്കിലും "കാട്ടിക്കൂട്ടുക" എന്നായിത്തീൎന്നിരിക്കുന്നു, ഇതുകൊണ്ടു നമ്മുടെ രാജ്യത്തു പൊതുജനങ്ങൾക്കു പൊതവായ വിനോദം എന്താണെന്ന് ആൎക്കും നിശ്ചയം പറയുവാൻ തരമില്ലാതായിട്ടുണ്ട്. ഒരു രാജ്യക്കാരുടെ പരിഷ്ക്കാരത്തെ തെളിയിക്കുന്ന പല സംഗതികളിൽ ഒട്ടും അപ്രധാനമല്ലാത്ത ഈ വിഷയം നമ്മുടെ ഇടയിൽ ഏറ്റവും ശോചനീയമായ ഒരു നിലയിലാകുന്നു. നമ്മുടെ മിക്ക ലൌകികകാൎയ്യങ്ങളിലും മാതൃകകളായി സ്വീകരിക്കുന്നതു പാശ്ചാത്ത്യന്മാരെയാണെന്നു പുതിയ പരിഷ്ക്കാരികൾക്കു കലശ്ശലായ അഭിമാനം തന്നെയുണ്ട്. പാശ്ചാത്യസമ്പ്രദായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/95&oldid=207630" എന്ന താളിൽനിന്ന് ശേഖരിച്ചത്