താൾ:Prasangamala 1913.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


49
മലയാളം പഠിപ്പിക്കൽ

റയാതെ നിവൃത്തിയുണ്ടോ? ഇതിലും വിശേഷിച്ച്, ഏകദേശം അഞ്ഞൂററിൽപുറം കൂട്ടക്ഷരങ്ങളുമുണ്ട് . ഇത്ര വളരെ വൈഷമ്യമുള്ള ഈ ഭാഷയിലെ അക്ഷരങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ സുഖവഴികളൊന്നും ഗുണകരമാകുന്നില്ലെന്നു, തൽക്കാലമല്ലാ, പിന്നീടാകുന്നു നമുക്ക് അനുഭവമാകന്നത്.

നാം ഇപ്പോൾ അനുകരിച്ചുവരുന്നത് ഇംഗ്ലീഷ് രീതിയാണല്ലോ. ഇംഗ്ലീഷിൽ ആകപ്പാടെ ഇരുപത്താറക്ഷരങ്ങലേയുള്ളു. ഇംഗ്ലീഷിൽ ഒന്നോ അധികമോ അക്ഷരങ്ങൾ ചേൎന്ന് ഒരു സ്വരമുണ്ടാകുന്നു; എന്നാൽ മലയാളത്തിലാകട്ടെ ഒരു സ്വരത്തിന് ഒരക്ഷരമാണ്. ഇംഗ്ലീൽ ചിലപ്പോൾ ചില അക്ഷരങ്ങൾക്ക് ഉച്ചാരണംതന്നെയില്ല; വേറെ ചില സ്ഥലങ്ങളിൽ ഒരക്ഷരത്തിനു വ്യത്യാസമായ ഉച്ചാരണവുമുണ്ടായിരിക്കും. ഇതു ആ ഭാഷയുടെ വ്യവസ്ഥക്കുരവിനെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അക്ഷരങ്ങളെ സംബന്ധിച്ചിടത്തോളം മലയാളഭാഷയിലുള്ളതുപോലെ വൈഷമ്യങ്ങളില്ലന്നതിനു സംശയമില്ല, മലയാളത്തിന്, ഇപ്പോൾ നാം മാതൃകയായി വിചാരിച്ചു പോരുന്ന ഇംഗ്ലീഷുഭാഷാഗ്രന്ഥരീതിയെ അനുകരിക്കുന്നതു കൊണ്ടു നേരിടുന്ന അസൗകര്യങ്ങൾ മാന്യന്മാരായ ഉപാദ്ധായന്മാരിൽ മിക്കവരും അനുഭവിച്ചിട്ടുള്ളതാണെങ്കിലും, ദൃഷ്ടാന്തത്തിനായി ചില സംഗതികൾ എടുത്തുകാണിക്കാം.

ഒന്നാമതായി ഇപ്പോഴത്തെ ശിശുപാഠം തന്നെ എടുക്കാം. പണ്ടത്തെ രീതിയും ഈ സന്ദൎഭത്തിൽ ഓ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/52&oldid=207590" എന്ന താളിൽനിന്ന് ശേഖരിച്ചത്