താൾ:Prasangamala 1913.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48
പ്രസംഗമാല

ടെ ഇടയിൽനിന്നു പണ്ടത്തെ സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം തീരെ നശിച്ചുപോയി. പണ്ടത്തെ എഴുത്താശാന്മാരുടെ അടുക്കൽ പഠിച്ചിട്ടുണ്ടെങ്കിൽ, അവൎക്കു അന്നത്തെ രീതിയുടെയും ഇന്നത്തെ രീതിയുടേയും ഗുണദോഷങ്ങളെ താരതമ്യപ്പെടുത്താൻ കഴിയും. ഇപ്പോഴത്തെ സമ്പ്രദായം സുഖവഴിയാണ്. സുഖം കൂടുംതോറും ഗുണം കുറയുമെന്നത് അനുഭവമാണല്ലോ.

മലയാളഭാഷയിൽ എത്ര അക്ഷരമുണ്ടെന്നു തന്നെ തീൎച്ചായി അറിഞ്ഞിട്ടുള്ളവർ നമ്മുടെ ഇടയിൽ അധികമില്ലെന്നു ഞാൻ പറഞ്ഞാൽ, അതു അന്യരെ അപമാനിക്കുകയാണെന്നു വിചാരിച്ചെങ്കിലോ എന്നു സംശയിച്ച് അതു ചെയ്യുന്നില്ല. 'അമ്പത്തൊക്ഷരാളീ' എന്നും മറ്റും മഹാന്മാർ പ്രയോഗിച്ചിട്ടുള്ളതിൽ നിന്നും സാധാരണ പറഞ്ഞുവരുന്നതിൽ നിന്നും മലയാളഭാഷയിൽ അക്ഷരങ്ങൾ അമ്പത്തൊന്നാണെന്നതിനു സംശയമില്ല. ‘സ്വരങ്ങൾ‘ എന്നും 'വ്യഞ്ജനങ്ങൾ' എന്നും രണ്ടായിട്ടാണ് അക്ഷരങ്ങളെ വേർതിരിച്ചിരിക്കുന്നത്. ഇവയിൽ സ്വരങ്ങൾ പതിനാറും വ്യഞ്ജനങ്ങൾ മുപ്പത്തേഴുമാകുന്നു. രണ്ടും കൂടി കൂട്ടി നോക്കുമ്പോൾ,അമ്പത്തൊന്നിനു പകരം,അമ്പത്തിമൂന്നക്ഷരങ്ങൾ കാണുന്നുണ്ട്. പഠിച്ചിരിക്കുന്ന സ്വരാക്ഷരങ്ങളെ മുഴുവൻ കണക്കാക്കി നോക്കുമ്പോൾ അവ പതിനെട്ടുണ്ടെന്നു കാണാം; അതുപോലെതന്നെ വ്യഞ്ജനാക്ഷരങ്ങൾ മുപ്പത്തെട്ടുമുണ്ടായിരിക്കും; ഇവയെ കൂട്ടിയാൽ അക്ഷരങ്ങൾ അമ്പത്താറാണെന്നും പ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/51&oldid=207588" എന്ന താളിൽനിന്ന് ശേഖരിച്ചത്