ക്കേണ്ടതാണല്ലോ. പണ്ടു സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും പഠിപ്പിച്ചതിനുശേഷം വിദ്യാൎഥികളെ കൂട്ടക്ഷരങ്ങൾ പഠിപ്പിച്ചിരുന്നു. അന്നത്തെ നിലത്തെഴുത്തു കഴിയുന്നതോടുകൂടി മലയാള ഭാഷയിലുള്ള സാധാണ അക്ഷരങ്ങളെല്ലാം പഠിച്ചു കഴിയും. ഇന്നു ശിശു പാഠം മുഴുവൻ പഠിച്ചു കഴിഞ്ഞാലും, എന്നു വേണ്ടാ നാലാം ക്ലാസ്സിൽ നിന്നു കയറ്റം കിട്ടിയാലും, ഒരു കൂട്ടി മലയാളം വായിക്കുന്നതു മുൾപടൎപ്പിൽകൂടെ നടക്കുന്നതുപോലെയാകുന്നു. ഇതിനുള്ള കാരണം പഠിപ്പിക്കുന്ന പുസ്തകത്തിന്റേയും രീതിയുടേയും ന്യൂനതയാണെന്നു പറയുന്നത് അല്പം അവിവേകമാണെങ്കിലും, അങ്ങിനെ ആവട്ടെ. പുതിയ ശാസ്ത്രീയരീതി ചിത്രം കാണിച്ച് അക്ഷരം പഠിപ്പിക്കുകയാകുന്നു. സ്വരങ്ങളുടെ ലാഘവ ഗൗരവങ്ങളെ അനുസരിച്ച് ഒരു ഭാഷയിലും അക്ഷരങ്ങളെ ക്രമപ്പെടുത്തിക്കാണുന്നില്ല. എന്തു കൊണ്ടെന്നാൽ, മലയാളത്തിലെ ആദ്യസ്വരമായ "അ" എന്ന അക്ഷരം തന്നെ ഇംഗ്ലീഷിലെ "a"എന്നുള്ള അക്ഷരവും മറ്റു ചില അക്ഷരങ്ങളെക്കാൾ പ്രയാസമുള്ളതാകുന്നു. ഇതിലും വിശേഷിച്ച്, അക്ഷരങ്ങളുടെ ആകൃതി പ്രയാസം കുറഞ്ഞതിൽ നിന്നു പ്രയാസം കൂടിയവയെ ഉണ്ടാക്കാവുന്ന ക്രമത്തിലുമല്ല. "ഒ" എന്ന സ്വരാക്ഷരം "ദ" എന്ന വ്യഞ്ജനാക്ഷരം പഠിച്ചതിനുശേഷം എഴുതുവാൻ എളുപ്പമുണ്ടെന്നതിനു സംശയമില്ലല്ലോ. ഇംഗ്ലീഷിലും ഇതുപേലെ തന്നെ എഴുതുന്ന സംഗതിയിൽ സൌകൎയ്യക്കുറവുണ്ട്. "N" എന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.