താൾ:Prasangamala 1913.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


47
മലയാളം പഠിപ്പിക്കൽ

ലോ മരുന്നിലോ എന്തെങ്കിലും ന്യുനതയുണ്ടെങ്കിൽ, രോഗം മാറുന്നതല്ലെന്നു മാത്രമല്ല, അനേകവിധമായ ആപത്തുകൾ ഉണ്ടാകുന്നതുമാണ്. ഉപാദ്ധ്യായന്മാരുടെ അറിവില്ലായ്ക അവരുടെ കുടുംബത്തെമാത്രമല്ല ദോഷപ്പെടുത്തുന്നത്; അനേകം കുടുംബങ്ങളെയും അവരുടെ സന്തതികളെയും ദോഷപ്പെടുത്തുന്നു, പരോപകാരികളുടെ കൂട്ടത്തിൽ സൎവ്വോവരിഗണിക്കപ്പെടുന്ന ഉപാദ്ധായന്മാർ അവരുടെ അവ്പജ്ഞാനം ഹേതുവായിട്ടു അനേകായിരം നിൎദോഷികളെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതാക്കി പ‌വിടുന്നതു കൊണ്ടുണ്ടാകാവുന്ന പാപം തീൎത്താൽ തീരാത്തതാകുന്നു. എന്നെക്കാൾ മാന്യന്മാരും കൃത്യബേധമുള്ളവരുമായ നിങ്ങളോടു ഞാൻ നമ്മുടെ ഭാരവാഹിത്വത്തിന്റെ ഗൗരവത്തെപ്പറ്റി പ്രസംഗിക്കുന്നത് അധിക പ്രസംഗമാവില്ലെന്നു എനിക്കും വിചാരമില്ല. എങ്കിലും എന്റെ അനുഭവത്തിൽ പെട്ടിടത്തോളം സംഗതികളെ താരതമ്യപ്പെടുത്തി നോക്കിയതിൽ, നാം വെളുക്കുവാൻ തേക്കുന്ന മരുന്നുകൾ പലപ്പേഴും പാണ്ടിനെ ഉണ്ടാക്കുതായി കാണുന്നതകൊണ്ടാകുന്നു ഈ അവസരത്തിൽ ഇത്രയും പറയേണ്ടിവന്നത്.

നമ്മുടെ മാതൃഭാഷ, അതല്ലെങ്കിൽ രാജഭാഷ, മലയാളമാണല്ലോ. മലയാളത്തിൽ നിവസിക്കുന്ന ജനങ്ങളിൽ, തമിഴു, ഹിന്ദുസ്ഥാനി, തുലു മുതലായ അനേകം മാതൃഭാഷയുള്ള ജനങ്ങൾ ഉണ്ടെങ്കിലും, അവർ വിദ്യാഭ്യാസ വിഷയത്തിൽ മലയാള ഭാഷയെ മാതൃ ഭാഷപോലെയാണ് ഗണിച്ചുവരുന്നത്. ഇപ്പോൾ നമ്മു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/50&oldid=207587" എന്ന താളിൽനിന്ന് ശേഖരിച്ചത്