താൾ:Prasangamala 1913.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
46
പ്രസംഗമാല

ണ്ട്. അതുകൊണ്ടു സ്വദേശാഭിമാനികളായ നാം എല്ലാവരും രാജഭക്തിയോടു നമ്മുടെ മുറകൾ ചെയ്വാൻ സദാ സന്നദ്ധരായിരിക്കേണ്ടതാകുന്നു അതു കോണ്ടു മാത്രമേ നമുക്കും നമ്മുടെ രാജ്യത്തിനും ശ്രേയസ്സുണ്ടാവുകയുള്ളു. നമ്മുടെ രാജാവിന്റെയും രാജ്യത്തിന്റേയും ഉന്നതിക്കായി പ്രയത്നിക്കേണ്ടതു നമ്മളിൽ ഓരോരുത്തന്റേയും മുറയാകുന്നു. ഒരു പ്രജയുടെ നിലയിൽ നമ്മുടെ മുറകളിൽ മുഖ്യമായതു രാജഭക്തിയാണെന്നുള്ള വിശ്വാസത്തോടുകൂടി നാം പ്രവൎത്തിക്കുന്നതായാൽ അന്യന്മാർ നമ്മെ ബഹുമാനിക്കുകയും നമ്മുടെ രാജ്യം അന്നതസ്ഥിതിയെ പ്രാപിക്കുകയും ചെയ്യും.

മലയാളം പഠിപ്പിക്കൽ.മാന്യസഭാവാസികളെ!

ഭൂതപൂൎവ്വമായ അദ്ധ്യാപക സംഘങ്ങളുടെ ആവിൎഭാവം വിദ്യാഭ്യാസവകുപ്പിന്റെ ഭാഗ്യോദയമാണെന്നതിനു സംശയമില്ല. ഇതേവരെ മുക്കിലും മൂലയിലും ഇരുന്നു, കുരുടന്മാർ ആനയെക്കണ്ടതുപോലെ, നാം ഓരോന്നു വിചാരിക്കുകയും പറയുകയും ചെയ്തിരുന്നതല്ലാതെ, അന്യോന്യം ഉണ്ടാകുന്ന അഭിപ്രായഭേദങ്ങളുടെ ഗുണദോഷനിരൂപണം ചെയ്യുന്നതിനു നമുക്കു സൗകര്യം ഉണ്ടായിട്ടില്ല. നാം എല്ലാവരും ഉപാദ്ധ്യന്മാരാണല്ലോ. നാം അജ്ഞാനതിമിരം ചികിത്സിക്കുന്ന വൈദ്യന്മാരാകുന്നു. നമ്മുടെ വൈദ്യമുറിയി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/49&oldid=207585" എന്ന താളിൽനിന്ന് ശേഖരിച്ചത്