Jump to content

താൾ:Prasangamala 1913.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


45
രാജഭക്തി

യാകുന്നു. മുഹമ്മദീയർ മുഹമ്മദിനെയും കൃസ്ത്യാനികൾ ഏശുക്രിസ്തുവിനേയും ഭക്തിയേടെ ഭജിക്കുന്നു; ആ ദിവ്യന്മാരുടെ ഉപദേശത്തെ അനുസരിച്ചു പ്രവൎത്തിക്കുകയും ചെയ്യുന്നു. ഹിന്തുക്കളും ഇതുപോലെ തന്നെയാണ് വിശ്വസിക്കുന്നത്. ദൈവികമായ കാര്യങ്ങളിൽ നമുക്കു മദ്ധ്യസ്ഥന്മാർ ആവശ്യമുള്ളതുപോലെ തന്നെ ലൗകിക വിഷയങ്ങളിലും മദ്ധ്യസ്ഥന്മാർ വേണം. മനുഷ്യർ അവതാരപുരുഷന്മാരെ ഭജിച്ചു മോക്ഷം സമ്പാദിക്കുന്നതുപോലെ തന്നെ, ഒരു രാജ്യം മോക്ഷത്തെ പ്രാപിക്കുന്നത് അവിടുത്തെ രാജാവു മുഖേനയാണ്, നേരേ മറിച്ചു " വാളെടുത്തവരെല്ലാം വെളിച്ചപ്പാടാ"വുകയാണെങ്കിൽ യാതൊന്നും കണക്കിലാവുന്നതല്ലല്ലൊ. രാജാവില്ലാത്ത അമേരിക്കാ മുതലായ രാജ്യങ്ങളിൽ ചെയ്യുന്നതെന്താണ്? ഓരോ പ്രസിഡേണ്ടിനെ നിയമിക്കുകയല്ലെ? എന്തിനാണ് പ്രസിഡേണ്ട്? എല്ലാവൎക്കും അവരുയടെ കാര്യം നോക്കരുതൊ? അതു പോരാ. എല്ലാറ്റിനും നാഥനായിട്ടു ഒരുവൻ കൂടാതെ നിവൃത്തിയില്ല. ആ ആളുടെ ശാസനയ്കു കീഴടങ്ങാതേയും തരമില്ല. അതല്ലെങ്കിൽ, പാളയത്തിൽ പടയൊഴിഞ്ഞിട്ടുള്ള സമയമുണ്ടാവില്ല. ഇപ്പോൾ അമേരിക്കക്കാരും മറ്റും ‘വാലുപോയ കുറുക്കനെ‘പ്പോലെയാണിരിക്കുന്നത്. നമ്മുടെ ദൈവനുഗ്രഹംകൊണ്ടു രാജവംശവും യോഗ്യരായ രാജാക്കന്മാരുംമുണ്ട്. നമ്മുടെ പൂൎവ്വന്മാർ രാജഭക്തിക്കു കേൾവിപ്പെട്ടവരാണ് ഒരു രാജ്യത്തിന്റെ ഉന്നതി ക്കു പ്രജകളുടെ രാജഭക്തി, അത്യാവശ്യമാണെന്നു നിത്യപരിചയം കൊണ്ടു നമുക്കു മനസ്സിലാകുന്നുമു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/48&oldid=207583" എന്ന താളിൽനിന്ന് ശേഖരിച്ചത്