താൾ:Prasangamala 1913.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
44
പ്രസംഗമാല

ടെ വിചാരം അതെല്ലാമ സ്വപ്നമാണെന്നായിരുന്നു. ഒടുക്കം എല്ലാവരും മൂരി നിവൎന്നു കണ്ണു തുടച്ചു നോക്കിയപ്പോഴാണ് അമ്പരുന്നുപോയത്. ജപ്പാൻകാരുടെ ധൈര്യത്തിന്നും ശക്തിക്കും കാരണം എന്താണെന്ന് ഉടനെ അന്വേഷണം തുടങ്ങി. തിരഞ്ഞുപിടിച്ചു ചെന്നപ്പോഴല്ലേ കാര്യം മനസിലായത്. അവർ രാജഭക്തന്മാരാണ്. അവരവരുടെ ചക്രവൎത്തിയെ പ്രത്യേക ദൈവമായിട്ടാണ് പൂജിച്ചുപോരുന്നത്. ജപ്പാൻകാർ അവരുടെ കുട്ടികളെ ചെറുപ്പത്തിൽ തന്നെ രാജഭക്തിയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് അവൎ അപരുടെ ചക്രവൎത്തിക്കുവേണ്ടി മരിക്കുവാനുംകൂടെ ഒരുക്കമാണ്. ജപ്പാൻ രാജ്യത്തുള്ള സകല ചരാചരങ്ങളും ചക്രവൎത്തിയുടേതാണെന്നും അതുകൊണ്ട് അവരുടെ സകല പ്രവൃത്തികളും ചക്രവൎത്തിക്കുവേണ്ടിയായിരിക്കേണമെന്നും അങ്ങിനെ ചെയ്യുന്നതു പ്രജകളുടെ മുറയാണെന്നുമാകുന്നു ജപ്പാനിയരുടെ വിശ്വാസം. ഈ വിശ്വാസത്തോടു കൂടിയ പ്രവൃത്തികളാണ് അവരെ സ്വദേശസ്നേഹികളെന്നും കൃത്യബോധമുള്ളപരെന്നും മറ്റുള്ളവൎക്കു പറവാൻ കാരണമാക്കിയത്. വാസ്ഥവം കണ്ടുപിടിച്ചപ്പോൾ ആനയോടെതിൎത്തു പൂനയല്ല! ഹരി! ഹരി! എന്നായി.

നാം ഈശ്വരഭക്തന്മാരായിരിക്കുന്നത് എന്തിന്? ഐഹികമായ സുഖത്തിം പാരത്രികമായ മോക്ഷത്തിനും വേണ്ടിയല്ലെ?. ഭക്തിയില്ലാത്തവൎക്കു മുക്തിയുമില്ല. ഓരോ മതക്കാരും മുക്തിക്കായി പ്രയത്നിക്കുന്നത് അവരുടെ അവതാരപുരുഷന്മാരിലുള്ള ഭക്തി മുഖേന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/47&oldid=207579" എന്ന താളിൽനിന്ന് ശേഖരിച്ചത്