എന്നാൽ, ഒരു ഭാഷയുടെ പരിസ്ഥിതിയെ സൂചിപ്പിക്കുന്ന ചില പ്രധാന ലക്ഷ്യങ്ങളുടെ അഭാവം മലയാള ഭാഷയുടെ അപരിഷ്കൃതസ്ഥിയെ തെളിയിക്കുന്നതാണെന്നു പറയാതെ നിവൃത്തിയില്ല. സംസ്കൃത പണ്ഡിതന്മാരും മറ്റു യോഗ്യന്മാരും മലയാളം എഴുതുമ്പോൾ വരുന്ന അക്ഷരപ്പിഴകൾക്കു കാരണമെന്താണെന്നാകുന്നു വിചാരിക്കേണ്ടത്? ഏതുഭാഷയിലും വൎണ്ണ വിന്യാസ ക്രമത്തെ സ്ഥിരപ്പെടുത്തേണ്ടതും, മലയാളഭാഷയിൽ ഒഴികെ മറ്റു ഭാഷകളിലെല്ലാം, സ്ഥിരപ്പെടൂത്തീട്ടുള്ളതുമാകുന്നും. ഒരു അക്ഷരത്തിനു പല ശബ്ദവും ഒരു ശബ്ദത്തിനു പല അക്ഷരങ്ങളും വേണ്ടതായ ഇംഗ്ലീഷു ഭാഷയിൽപ്പോലും വൎണ്ണവിന്യാസ ക്രമം നിഷ്കൎഷയായി സ്ഥിരപ്പെടുത്തിയിട്ടുണ്ടല്ലോ. അക്ഷരമാലയുടെ കാര്യത്തിൽ നമ്മുടെ മാതൃഭാഷ മറ്റു ഭാഷകളേക്കാൾ പൂൎണ്ണതയുള്ളരായിരിന്നിട്ടു കൂടെ വൎണ്ണ വിന്യാസ ക്രമത്തിനു വ്യവസ്ഥയില്ലെന്നു വരുന്നത് അതിന്റെ അപരിഷ് കൃതാവസ്ഥയെ തെളിയിക്കുകയല്ലേ?.മലയാളത്തിൽ പല സ്ഥലങ്ങളിലുമുള്ളവർ ‘ഇനിക്ക്‘ എന്നും ‘എനിക്ക്‘ എന്നും എഴുതുന്നുണ്ട്.ഇതുപോലെ അനേകം ദൃഷ്ടാന്തങ്ങളുള്ളവയെ ഇവിടെ പറയുന്നതായാൽ വിഷയം വല്ലാതെ ദീൎഘിച്ചു പോകുമെന്നു ഭയപ്പെട്ട് അതു ചെയ്യുന്നില്ല. ഭാഷയുടെ അഭിവൃദ്ധിയെ തെളിയിക്കുന്ന വേറെ ഒരു ലക്ഷ്യം ഗ്രന്ഥങ്ങളുടെ വൎദ്ധനവാണ്.പാശ്ചാത്യ രാജ്യങ്ങളിൽ കൊല്ലംതോറും പതിനായിരവും പന്തീരായിരവും പുതിയ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നുണ്ട്.മലയാളത്തിൽ പത്തു പുസ്തകമെങ്കിലും ഒരു കൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.