താൾ:Prasangamala 1913.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18
പ്രസംഗമാല

റിച്ചാണ്. അവിടെ മനോധൎമ്മം തന്നെയാണ് വേണ്ടത്. അതില്ലെങ്കിൽ ഭാഷാന്തരം വളരെ ആഭാസമായിരിക്കുമെന്നു മാത്രമല്ല, ഗ്രനഥകൎത്താവിന്റെ ഉദ്ദേശം മനസ്സിലാകാതേയും വരും. ഇംഗ്ലീഷ് ഭാഷയെ ഭാഷന്തരം ചെയ്യുന്ന പരിഭാഷകന് സംസ്കൃതജ്ഞാനവും അത്യാവശ്യമാണ്. അധികമൊന്നുമില്ലെങ്കിലും, സമാസപദങ്ങളെ തെറ്റുകൂടാതെ ഉപയോഗിക്കാനും ശരിയായ പദം ഉപയോഗിക്കാനും കഴിവുണ്ടായിരക്കണം. "Moutain"എന്ന ഇംഗ്ലീഷ് പദത്തിന് "മല"എന്നാണല്ലോ മലയാളം; "Cave"എന്നതിനു "ഗുഹ" എന്നും പറയാറുണ്ട്. ഗുഹ, സുഷിരം, ദ്വാരം എന്ന പദങ്ങളുടെ ഉപയോഗത്തിലുള്ള വ്യത്യാസം അറിയാതെ, "മലയിലുള്ള ഒരു ഗുഹ" എന്ന് അൎഥം വരേണ്ടതിനു മല എന്ന പദത്തേയും ദ്വാരം എന്ന പദത്തേയും സമാസപദമാക്കി "മലദ്വാരം" എന്നൎഥം പറഞ്ഞാൽ എത്രത്തോളം ആഭാസമായിരിക്കുമെന്നു നമുക്കറിയാമല്ലോ. ഇതു പോലെ പ്രയോഗിക്കാതിരിക്കുവാനാണ് പരിഭാഷകന് മനോധൎമ്മവും സംസ്കൃത ഭാഷയിൽ അല്പം പരിജ്ഞാനവും വേണമെധന്നു പറഞ്ഞത്. വിശേഷിച്ച്, ഇംഗ്ലീഷിൽ നിന്നും മറ്റും, ശാസ്ത്ര ഗ്രന്ഥങ്ങൾ ഭാഷാന്തരപ്പെടത്തുന്നത് ലളിതമായ ഗദ്യത്തിലായിരിക്കേണ്ടതുമാകുന്നു. ഗദ്യമെഴുത്ത് ഉത്തമരീതിയിൽ എത്തുമ്പോൾ മാത്രമേ ഒരു ഭാഷയ്ക്കു പരിഷ്ക്കാരം സിദ്ധിച്ചു എന്നു വിചാരിപ്പാൻ പാടുള്ളു.

മലയാള ഭാഷയ്ക്ക് അഭിവൃദ്ധയുണ്ടായിട്ടുണ്ടെന്നോ ഉണ്ടാകുന്നുണ്ടെന്നോ വല്ലവരും വാദിക്കുമായിരിക്കാം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/21&oldid=207520" എന്ന താളിൽനിന്ന് ശേഖരിച്ചത്