ല്ലത്തിൽ പുറത്തു വരുന്നുണ്ടോ? അവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന ഓരേ പുസ്ഥകത്തിന്റെ അമ്പതിനായിരവും അറുപതിനായിരവും പ്രതികൾ വീതം വിറ്റഴിയുന്നതുമാണ്. നമ്മുടെ മലയാളത്തിലെ സ്ഥിതിയെന്താണ്? ഒരു പുസ്തകത്തിന്റെ അഞ്ഞൂറു പ്രതി വീതമെങ്കിലും ചിലവാകുമോ? വൎത്തമാന പത്രങ്ങളുടെ പ്രചാരം വേറെ ഒരു ലക്ഷ്യമാകുന്നു. മലയാളരാജ്യത്തു വൎത്തമാനപത്രങ്ങൾ ഉത്ഭവിച്ചിട്ട് അമ്പതു കൊല്ലമായിട്ടില്ല. ഏകദേശം ആയിരം കൊല്ലങ്ങൾക്കു മുമ്പുതന്നെ ചീനത്തു വൎത്തമാനപത്രങ്ങൾ ഉത്ഭവിച്ചിട്ടുണ്ടത്രേ. ഈ വക സംഗതികളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് നമ്മുടെ മാതൃഭാഷയുടെ ദീനാവസ്ഥ വെളിപ്പെടുന്നത്.
അതുകൊണ്ടു കഴിഞ്ഞതിനെപ്പറ്റി പരിഭവിക്കാതേയും അഭിവൃത്തിക്കായി ക്കൊണ്ടു പ്രയത്നം ചെയ്യന്നതിനാണ് നാം ഇനി ശ്രമിക്കേണ്ടത്. ഈ ഭാഷാസാഹിത്യ പദധതിയിൽ പരിശ്രമിക്കോണ്ടത് ഇനി ഇപ്പോഴത്തെ വിദ്യാൎത്ഥികളാകുന്നു. അവരുടെ മുറകളിലും ചുമതലകളിലും ഒട്ടും അപ്രധാനമല്ലാത്ത ഒരു സംഗതിയാകുന്നു മാതൃഭാഷാ പരിഷ്കരണം. നമ്മുടെ ഉദ്യമങ്ങളിൽ പലപ്പോഴും അപജയം നേരിടാവുന്നതാണ്. എന്നു തന്നെയല്ല, വളരെ പരിഹാസവും കേൾക്കേണ്ടതായി വരും. വെൺമണി മഹൻ നമ്പൂതിരിപ്പാട്ടിലെ കവിതകൾക്കും കേരള കാളിദാസന്റെ സാഹിത്യ സംബന്ധമായ അഭിപ്രായങ്ങൾക്കും കൂടെ ആക്ഷേപം പുറപ്പെട്ടു കാണുന്ന ഈ കാലത്തു മറ്റുള്ള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.