Jump to content

താൾ:Prasangamala 1913.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
114
പ്രസംഗമാല

ണം എന്നു പറയാം. സ്വാൎത്ഥപരതയുടെ പരമാവധിയാണ് അഹങ്കാരം അത് അജ്ഞാനത്തിൾനിന്നു ജനിക്കുന്ന രു തിന്മയാണ് . പുതിയ പരിഷ്കാരപ്രകാരം ഉൽകൃഷ്ട വിദ്യാഭ്യാസം സിദ്ധിച്ച ഒരുവൻ അജ്ഞാനിയാണെന്നു വരുമോ എന്നു വല്ലവരും ശങ്കിച്ചേക്കാം. വിദ്യാഭ്യാസം ചെയ്യുന്നതു വിജ്ഞാനം സമ്പാദിക്കണമെന്ന ആന്തരമായ ഉദ്ദേശത്തോടുകൂടിയല്ലാതെ, ബാഹ്യമയ കാൎയ്യസാദ്ധ്യത്തിന്നാകുമ്പോൾ അതിന്റെ ഫലവും ജ്ഞാനരഹിതമായിട്ടെ തീരുന്നുള്ളു. എന്തുകൊണ്ടെന്നാൽ, "വിജ്ഞാനം സമ്പാദിക്കുവാനുള്ള ശ്രമം ബുദ്ധിപൂൎവ്വമാകുന്നു. എന്നാൽ വിജ്ഞാനം സമ്പാദിച്ചു എന്നു വിചാരിക്കുന്നതു വിഡ്ഢിത്വമാകുന്നു" എന്ന ആപ്തവാക്യപ്രകാരം, ബാഹ്യമായ കാൎയ്യസാദ്ധ്യത്തെ ഉദ്ദേശിച്ചു വിദ്യഭ്യാസം പൂൎത്തിയായി എന്നുകരുതുന്നവൻ അയാളുടെ ഉദ്ദേശം സാധിച്ചു എന്നല്ലാതെ വിജ്ഞാനം സമ്പാദിച്ചു എന്നു വിചാരിക്കുന്നതു വിഡ്ഢിത്വവുമാകുന്നു" എന്ന ആപ്തവാക്യപ്രകാരം, ബാഹ്യമായ കാൎയ്യസാദ്ധ്യത്തെ ഉദ്ദേഷിച്ചു വിദ്ധ്യാഭ്യാസം ചെയ്തു കഴിയുമ്പോൾ, തന്റെ വിദ്യാഭ്യാസം പൂൎത്തിയായി എന്നു കരുതുന്നവൻ അയാളുടെ ഉദ്ദേശം സാധിച്ചു എന്നല്ലാതെ വിജ്ഞാനം സമ്പാദിച്ചു എന്നു വരുന്നില്ല. വിജ്ഞാനം വിദ്ധ്യാഭ്യാസംകൊണ്ടു മാത്രമേയുണ്ടാകുന്നുള്ള എങ്കിലും, വിദ്ധ്യാഭ്യാസംകൊണ്ടെല്ലായ്പോഴും എല്ലാവൎക്കും വിഞ്ജാനം ഉണ്ടാകുന്നതല്ല. "നിങ്ങൾക്കു നിങ്ങളുടെ വികാരങ്ങളെ ഭരിക്കുവാനുള്ള ശക്തിയുണ്ടെന്നു തെളിയിക്കൂ എന്നാൽ നിങ്ങൾക്കു വിദ്യാഭ്യാസം സിദ്ദിച്ചിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കാം അതില്ലെങ്കിൽ നിങ്ങളുടെ വിദ്യാഭ്യാസമെല്ലാം നിഷ്പ്രയോജനമാകുന്നു". എന്നു മിസ്സസ്സ് ഓളിഫ്ണ്ട് പറഞ്ഞിരിക്കുന്നതിൽ നിന്നു വിദ്യാഭ്യാസത്തിന്റെ ഫലമായ വി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/117&oldid=207668" എന്ന താളിൽനിന്ന് ശേഖരിച്ചത്