താൾ:Prasangamala 1913.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


113
മിത്ഥ്യാഭിമാനം

ഭേദംകൂടാതെ, മൎയ്യാദയോടും സന്തോഷത്തോടും സ്നേഹത്തോടും ബഹുമാനഃത്തോടും സല്ക്കരിച്ചിരുന്നു." എന്നാൽ, വിദ്യ, ധനം, കുലം, ഉദ്ധ്യോഗം മുതലായവകൊണ്ടു നാം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠന്മാരാണെന്നും അവരോട് അത്ര മതിയെന്നുമുള്ള വിചാരത്തോടുകൂടി പെരുമാറുന്നത് ആത്മാഭിമാനംകൊണ്ടല്ലാ, മിത്ഥ്യാഭിമാനംകൊണ്ടാകുന്നു. അന്യന്മാർ നമ്മെ ബഹുമാനിക്കണം എന്നു നാം ആഗ്രഹിക്കുന്നതുപോലെതന്നെ അവരും വിചാരിക്കുന്നുണ്ട് എന്നു നാം കരുതി പ്രവൎത്തിക്കുന്നതായാൽ, മിത്ഥ്യാഭിമാനത്തിനു കാരണമുണ്ടാകുന്നതല്ല. അതുകൂടാതെ, ചില യോഗ്യരെപ്പോലെ, "എന്നെ വന്നു കാണണം എനിക്കു വല്ലതും തരണം, ഞാൻ ചെന്നു കാണണം എനിക്കു വല്ലതും തരണം" എന്നു വിചാരിക്കുമ്പോഴാണ് ആപൽക്കരമായ മിത്ഥ്യാഭിമാനം പ്രത്യക്ഷപ്പെടുന്നത്. ഈ മാതിരി വിചാരപ്രകാരം അന്യന്മാർ തന്നോടു വൎത്തിക്കുന്നില്ലെന്നു തോന്നുമ്പോൾ, മിത്ഥ്യാഭിമാനിക്ക് അവരുടെനേരെ കോപവും നീരസവും തോന്നുന്നതിനുപുറമെ, അസൂയനിമിത്തം അവരുടെ അവസ്ഥയ്ക്ക് ഇല്ലാത്തതായ ഓരോ ന്യൂനതകളും കൂടെ ആരോപിച്ചു സമാധാനപ്പെടേണ്ടതായിവരും. അതുകൊണ്ടു മിത്ഥ്യാഭിമാനത്തിൽ‌ അടങ്ങിയ ദോഷങ്ങളാണ് കോപം, തജ്ജന്യമായ പശ്ചാത്താപം, അസൂയ തന്മൂലമായ ആത്മകാൎശ്യം മുതലായവ എന്നു പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ.

മിത്ഥ്യാഭിമാനം അഹങ്കാരകാരണമാകുന്നു അല്ലെങ്കിൽ, അഹങ്കാരമാണ് മിത്ഥ്യാഭിമാനത്തിന്നു കാര

20 *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/116&oldid=207666" എന്ന താളിൽനിന്ന് ശേഖരിച്ചത്