യുന്നു! 'സ്റ്റീവൻസൻ' എന്നതു ഡിടിംസന്റെ തത്സമമാണെന്നും അതല്ലാ 'ശ്രീവത്സൻ' എന്നതിന്റെ തത്ഭവമാണെന്നും ഗൌരവമായ തൎക്കം നടത്തിയ മഹാന്മാരുമുണ്ടായിരുന്നു.
പാണ്ഡവന്മാരെ സംബന്ധിച്ച വേറെ ഒരു സംഗതിയും കൂടെ പറയാം. പണ്ട് അൎജ്ജുനൻ ഖാണ്ഡവവനം മുഴുവൻ അഗ്നിക്കാഹാരമാക്കി എന്നു ഭാരതത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. ഈ ഖാണ്ഡവവനം തേടിപ്പിടിപ്പാൻ നമ്മുടെ പൂൎവ്വന്മാർ വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. ഈ വനം ഇപ്പോഴത്തെ അമ്പലപ്പുഴയായിരുന്നു എന്നാണ് ആ നാട്ടുകാരുടെ അഭിമാനം . അവരുടെ വാദം സ്ഥാപിക്കുവാൻ തക്ക ലക്ഷ്യങ്ങളും ഇല്ലെന്നില്ല. ഇപ്പോൾആപ്രദേശങ്ങൾ കഴിച്ചു നോക്കിയാൽ ജീൎണ്ണിച്ചു കിടക്കുന്ന ഒരു മാതിരി മരം കാണാം. അതിനു പേർ 'കാണ്ടാമരം' എന്നാണ്. ഈ കാണ്ടാമരം 'ഖാണ്ഡവമര'ത്തിന്റെ തത്ഭവമാണത്രെ! എന്നു തന്നെയല്ല, ആ വനം ദഹിച്ചു കരിഞ്ഞ സ്ഥലമായതുകൊണ്ടാണ് അവിടത്തെ മിക്ക സ്ഥലങ്ങൾക്കും "കണ്ടങ്കരി, പാണ്ടങ്കരി, മാമ്പഴങ്കരി" മുതലായ "കരി" എന്ന സ്ഥലപ്പേരുകൂടി ചേൎന്നു കാണുന്നത് എന്നും മറ്റുമാണ് അവരുടെ യുക്തി. എന്നാൽ ഈ കാൎയ്യത്തിൾ അമ്പലപ്പുഴക്കാരുടെഅവകാശത്തിന് എതിരായി അവകാശം സ്ഥാപിക്കാൻ തയ്യാറായ വേറെ നാട്ടുകാരില്ലെന്ന് ആരും സംശയിക്കണ്ട. നമ്മുടെ 'ഹിഡുംബവന'ക്കാരും ഖാണ്ഡവവനത്തിന്റെയും അവകാശികളാണ്. ഇരിമ്പനം 'കരി' കളിലും പുഞ്ചകളി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.