ത്തുനിന്നു ഘടോല്ക്കചൻ താമസിക്കുവാൻ കാക്കനാട്ടേയ്ക്കു പോയത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. കാക്കനാട്ടുകാരുടെ വാദങ്ങളെ തെളിയിക്കുന്ന ലക്ഷ്യങ്ങൾ ഇതൊക്കെയാണ്. പ്രത്യക്ഷമായ തെളിവുകളുള്ളപ്പോൾ കക്ഷിക്കനുകൂലമായ ഒരു വിധിയുണ്ടാവാതെ തരമില്ലല്ലൊ!
നോക്കൂ! മനുഷ്യരുടെ മിത്ഥ്യാഭിമാനത്തിന്റെ വലിപ്പം! ഈ മാതിരി മിത്ഥ്യാഭിമാനമയമായ വാദങ്ങളെ നിലനിറുത്തുവാൻ മനുഷ്ർ പുറപ്പടുവിക്കുന്ന യുക്തികൾപൂൎവ്വാപരവിരുദ്ധങ്ങളും അത്യന്താസാഗതങ്ങളുമായിട്ടും കൂടെ ആ കാൎയ്യത്തെക്കുറിച്ചു മൎക്കടമുഷ്ടിപിടിക്കുവാൻ അവർ ലേശം ലജ്ജിക്കുന്നില്ല. ഏകദേശം അയ്യായിരം കൊല്ലത്തിനുമുമ്പ് ഉത്തര ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വംശക്കാരെ സംബന്ധിക്കുന്ന കാൎയ്യത്തെക്കുറിച്ചാണ് തൎക്കിക്കുന്നത്. ഇന്ദ്രപ്രസ്ഥം എവിടെയാണ് അയ്യായിരം കൊല്ലത്തിനു മുമ്പു നമ്മുടെ കേരളത്തിന്റെ സ്ഥിതി എന്തായിരുന്നു പാണ്ഡവന്മാരെ സംബന്ധിച്ച മറ്റു സംഗതികൾ നടന്ന സ്ഥലങ്ങൾ പ്രസ്തുത സ്ഥലങ്ങളുടെ സമീപമാണൊ? ഇതൊന്നും മനുഷ്യർ ആലോചിക്കുന്നില്ല. നമ്മുടെ ഇടയിൽ സ്ഥലങ്ങൾക്കും സാധനങ്ങൾക്കുമുള്ള ഓരോ പേരുകളുടെ തത്ഭവതത്സമങ്ങളെ സൃഷ്ടിച്ച് അവയെ സ്ഥാപിക്കുവാനുള്ള ശ്രമം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കാക്കനാടിന്റെ തത്സമം "ഘടോല്ക്കചനാടാ" യതുപോലെതന്നെ, കോളാമ്പി "കുവലയദളനമ്പി" യുടെ തത്ഭവമാണെന്നു പറയുന്ന 'മോടിക്കാർ' ധാരാളമുണ്ട്. എന്തിനു വളരെ പറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.