Jump to content

താൾ:Prasangamala 1913.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


101
മിത്ഥ്യാഭിമാനം

തലായ വല്ല തെളിവുകളും ഉണ്ടെങ്കിൽ അവർ ഹാജരാക്കട്ടെ. നമുക്കിവിടെ തൽക്കാലം കാക്കനാട്ടുകാരുടെ തെളിവുകളെക്കുറിച്ച് ആലോചിക്കാം.

അരക്കില്ലത്തിൽ നിന്നു രക്ഷപ്പെട്ട പാണ്ടവന്മാർ ഹിഡുംബവനത്തിൽകൂടെ ഏകചക്രയിലേക്കു പോകുന്നസമയം ഭീമസേനന് ഹിഡുംബിയിൽ ഉണ്ടായ പുത്രനാണല്ലൊ ഘടോല്ക്കചൻ. അരക്കില്ലം ഏതാണെന്നും അതിൽനിന്നു രക്ഷപ്പെട്ട വിലമാൎഗ്ഗം ഏതാണെന്നും ഹിഡുംബവനം ഏതാണെന്നുമുള്ള സംഗതികൾ തെളിഞ്ഞാൽ, നമ്മുടെ വാദത്തിന്റെ സാധുത്വം വിശദമാകുന്നതാണ്. കാക്കനാട്ടുള്ള ചില കുന്നുകളിലും മറ്റും പുരാണകീടം എന്നു പറയുന്ന ഒരു തരം ലോഹം കാണുന്നുണ്ട്. ഇതു പിത്തത്തെ സംബന്ധിച്ച ചില രോഗങ്ങൾക്കു കൈകണ്ട മരുന്നുമാകുന്നു. ഈ സാധനം പ​ണ്ടത്തെ അരക്കില്ലത്തിന്റെ അവശേഷമാണ്. ആ സാധനത്തിനു പാണ്ഡുരോഗത്തെ ശമിപ്പിക്കുവാനുള്ള ശക്തിയുണ്ടായതു പാണ്ഡവസമ്പൎക്കം കൊണ്ടാകുന്നു. ഇതൊരു വിശേഷാൽ തെളിവാണ്, ഇയ്യിടേ കിട്ടിയുള്ളു. ഈ മരുന്നു കാണുന്ന പ്രദേശത്താണ് അരക്കില്ലം പണിയിച്ചതും ദഹിച്ചതും. കാക്കനാട്ടു നിന്നു പടിഞ്ഞാട്ടു പോരുമ്പോൾ തൃക്കാക്കരയ്ക്കു സമീപം ഒരു വിലമുണ്ട്. അതിൽകൂടെയാണ് അവർ അന്നു രക്ഷപ്പെട്ടത്. ഈ വിലമുഖത്തുനിന്ന് അല്പം തെക്കായിട്ടാണ് ഹിഡുംബവനം. അന്നത്തെ ഹിഡുംബവനം തന്നെയാണ് ഇന്നത്തെ ഇരിമ്പനം. ഘടോല്ക്കചന്റെ ജനനസ്ഥലം ഈ ഇരിമ്പനമാകുന്നു. ഈ ഇരിമ്പന

18*












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/104&oldid=207643" എന്ന താളിൽനിന്ന് ശേഖരിച്ചത്