താൾ:Prasangamala 1913.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
104
പ്രസംഗമാല

ലും കണ്ടുവരുന്ന 'കാണ്ടാമരം' തന്നെയാണ് അവരുടേയും ലക്ഷ്യം. വാസ്തവത്തിൽ ഈ സാധനം എന്താണെന്നും എങ്ങിനെയാണ് ഇതുണ്ടായത് എങ്ങിനെയാണെന്നും ഇതു വേറെ വല്ല ദിക്കിലും ഉണ്ടോ എന്നും ആലോചിക്കുവാൻ മിത്ഥ്യാഭിമാനം ഇവരെ അനുവദിക്കുന്നില്ല.

നമ്മുടെ കേരളത്തിലുള്ള മിക്ക സ്ഥലങ്ങൾക്കും ഇതേമാതിരി ഓരോ സങ്കലപ്പവും അതിനെ പിന്താങ്ങുന്ന മുട്ടുയുക്തികളും ധാരാളമുണ്ട്. ഇങ്ങനെ ഓരോ സ്ഥങ്ങളേയും കുറിച്ചുള്ള വിമൎശനം തൽക്കാലം അനാവശ്യമാകയാൽ, മാന്യന്മാരുടെ ആലാചനയ്ക്കായി ചില സ്ഥലങ്ങളുടെ പേരുകൾ മാത്രം പറയാം 'ശൌരിമല' എന്ന് എരു സ്ഥലം ഉണ്ടെന്നു നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടല്ലോ. പണ്ട് 'ശബരി' വിഷ്ണുധ്യാനം ചെയ്തുകൊണ്ടിരുന്ന ശ്രീരാമനെ കണ്ടു മോക്ഷം പ്രാപിച്ച സ്ഥലമാണ് 'ശൌരിമല' എന്നാണു കേരളിയരുടെ വാദം! ഈ സ്ഥത്തു നിന്ന് അല്പം തെക്കായിട്ടു 'ചടയമംഗലം' എന്നൊരു പ്രദേശമുണ്ട്. ഈ ചടയമംഗലം 'ജടായുമംഗല'ത്തിന്റെ തത്ഭവമാണത്രെ! പഞ്ചവടിക്കുസമീപം താമസിച്ചിരുന്ന ജടായു സീതയെ കട്ടുകൊണ്ട് പോകുന്ന രാവണനോട് യുദ്ധം ചെയ്തു മൃത്യുവശനായി ഭൂമിയിൽ വീണു കിടക്കുമ്പോഴാണ് ആ പക്ഷിശ്രേഷ്ഠനെ രാമലക്ഷ്മണൻമാർ കണ്ടത്. അവിടെ നിന്നു തെക്കോട്ടു വളരെ പോയതിനു ശേഷമേ അവൎക്കു ശബരിയെ കണ്ടു സീതാവൃത്താന്തം ഗ്രഹിക്കുവാൻ കഴിഞ്ഞുള്ളൂ. തദനന്തരമാണ് ഋശ്യമൂകാദ്രിയിൽ വെച്ചു സുഗ്രീവനെ കണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/107&oldid=207650" എന്ന താളിൽനിന്ന് ശേഖരിച്ചത്