ഹ്മണരാണല്ലൊ അതുകൊണ്ടു സംസ്കൃത ഭാഷ ബ്രാഹ്മണ്യമായിതീർന്നു ബ്രാഹ്മസ്യമുള്ളവർക്ക് അനുഭവയോഗ്യമല്ല . എന്നാൽ തമിഴിനു മലയാളത്തിൽ പ്രാധാന്യം സിദ്ധിക്കുന്നത് മുമ്പായി രാജാക്കൻമാരുടെയും ഇടയിൽ സംസ്കൃതഭ്രമം കടന്നുകൂടി. തൻനിമിത്തം തമിഴിന്റെ പ്രചാരം കുറഞ്ഞുപോയി.
ഒരു ഭാഷയുടെ ആദ്യകാലത്ത് അധികമുണ്ടാകുന്നത് പദ്യങ്ങളാകുന്നു. അതുപോലെ തന്നെ പദ്യങ്ങൾ കുറഞ്ഞും ഗദ്യങ്ങൾ കൂടിയും വരുന്നത് ഭാഷയുടെ അഭിവൃദ്ധിയെ സൂചിപ്പിക്കുകയാണ്. തമിഴിന്റെ സഹായത്തെ ആശ്രയിച്ചിരുന്ന കാലത്തു മലയാളത്തിൽ പദ്യങ്ങൾ കൂടുതൽ ഉണ്ടായിട്ടില്ല .അതിനു ശേഷം സംസ്കൃതത്തിന്റെ മേലന്വേഷണകാലത്തും കാർയ്യം സസേമിര തന്നെ . ഇതിനു കാരണം എന്താണെന്ന് ആലോചിക്കേണ്ടതാണല്ലോ? മലയാളത്തിൽ അകാലത്തു പ്രബലന്മാരായിരുന്നതു ബ്രാഹ്മണരും നാടുവാഴികളുമാകുന്നു . ഇവരുടെ സ്വാർത്ഥ തല്പരതയും പരപുച്ഛവും നിമിത്തം സാധാരണന്മാരുടെ ഇടയിൽ വിദ്യാഭ്യാസവും വിദ്വാൻമാരും ന ഇല്ലാതായി . അന്നത്തെ ബ്രാഹ്മണരുടെയും നാടുവാഴികളുടെയും ഇടയിൽ ഉണ്ടായിരുന്ന വിദ്വാന്മാരുടെ സംഖ്യയിൽ നൂറ്റുകൾക്കു ഒന്നു വീതമെങ്കിലും സാധാരണക്കാരുടെ ഇടയിൽ വിദ്വാമാരുണ്ടായിരുന്നില്ലെന്നുള്ള വാസ്തവ്യത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.