Jump to content

താൾ:Prasangamala 1913.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8
പ്രസംഗമാല

ന്നെ മേൽപറഞ്ഞ വർഗ്ഗക്കാരു ഭാഷാവൃദ്ധിയിൽ താൽപര്യമുണ്ടായിരുന്നില്ല എന്നതിനു മതിയായ ലക്ഷ്യമാണല്ലോ. മലയാളത്തിലെ സകല സാധനങ്ങളും ബ്രാഹ്മണരാണന്നല്ലേ ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത് . അതുപോലെ തന്നെ വളരെ കാലത്തോളം സംസ്കൃതഞ്ജാനവും ബ്രാഹ്മസ്യമായിരുന്നു . അതിനു ശേഷം വസ്തു വകകൾ ചാർത്തി കൊടുത്തുപോകുന്നതു പോലെ ജന്മിയുടെ ആവശ്യത്തെ അനുസരിച്ചും സംസ്കൃജ്ഞാനവും അടിമയായും അനുഭാഗമായും കുറേശ്ശെ ചാർത്തികൊടുത്തു തുടങ്ങി ഈ കാലങ്ങളിൽ അക്ഷര ജ്ഞാനമുള്ള ശൂദ്രനെ കളിപ്പിച്ച കുതിരയെ പോലെയും മദം പൊട്ടിയ ഗജത്തെ പോലെയും ഗോശൈലകൂറ്റനെ പോലെയും വർജിക്കണമെന്നായിരുന്നു സിദ്ധാന്തം ഇതിന്റെ വാസ്തവാവസ്ഥ എഴുത്തച്ഛനെ സംബന്ധിച്ച പല കഥകളിൽ നിന്നും തെളിയുന്നതാണല്ലോ സംസ്കൃഭാഷയിൽ പാണ്ഡിത്യമുള്ളവർ കുന്തം കൊടുക്കുകയുമില്ല കുത്തുകയുമില്ല എന്ന മട്ടിൽ കാലം കഴിച്ചു തമിഴിൽ നിന്നോ സംസ്കൃത്തിൽ നിന്നോ ഭാഷാന്തരങ്ങൾ ഉണ്ടായിട്ടല്ലാതെ അന്ന് മലയാള ഭാഷയിൽ ഗ്രന്ഥങ്ങൾ ഉണ്ടാവുവാൻ നിവൃത്തിയുമില്ലായിരുന്നു അന്നത്തെ സംസ്കൃത പണ്ഡിതന്മാരുടെ വിചാരം ഇന്നത്തെ വിദ്വാൻമാരുടെ നാട്യം പോലെ

മലയാള ഭാഷയിലേക്ക് സംസ്കൃത ഗ്രന്ഥങ്ങളെ ഭാഷാന്തരപ്പെടുത്തുന്നതു, മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/11&oldid=207266" എന്ന താളിൽനിന്ന് ശേഖരിച്ചത്