ത്തിന്മേൽ ഭൂമി സൂൎയ്യന്നു ചുറ്റും സഞ്ചരിക്കുന്നതുകൊണ്ടാണ് ഋതുക്കളുണ്ടാവുന്നതു്. ഋതുക്കളുണ്ടാവുന്നതെങ്ങിനെയെന്നു ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.
ഇക്കാലത്തു നാം ഭൂമി സൂൎയ്യനു ചുറ്റും സഞ്ചരിക്കുന്നുണ്ടെന്നു സമ്മതിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിലും പണ്ടു നാം മുമ്പു പ്രസ്താവിച്ച മാതിരി സൂൎയ്യൻ ഭൂമിക്കു ചുറ്റും യാത്ര ചെയ്യുന്നുണ്ടെന്നാണ് കരുതിയിരുന്നത്. ഈ അഭിപ്രായത്തിന്നെതിരായി വിശ്വസിക്കുന്നവ
രേയോ പ്രസംഗിക്കുന്നവരേയോ, പഠിപ്പിക്കുന്നവരേയോ
ക്രിസ്ത്യൻ മതാദ്ധ്യക്ഷന്മാർ കഠിനമായി ശിക്ഷിച്ചിരുന്നു.
എന്നാൽ കോപ്പർ നിക്കസ്' എന്ന ഒരു ശാസ്ത്രജ്ഞൻ
ദിവസംതോറും നക്ഷത്രങ്ങളുടേയും സൂൎയ്യൻേറയും സ്ഥിതി
നോക്കി സൂൎയ്യന്നു ചുറ്റും ഭൂമിയാണു തിരിയുന്നതെന്നു കണ്ടു
പിടിച്ചു. അദ്ദേഹത്തിനും അതു പ്രസ്താവിക്കുവാൻ ആദ്യം
ധൈൎയ്യമുണ്ടായില്ല. ഒടുവിൽ നല്ലവണ്ണം ധൈൎയ്യും കൈ
ക്കൊണ്ടു് വാസ്തവം പ്രസിദ്ധപ്പെടുത്തുമ്പോഴേയ്ക്കു അദ്ദേഹം
മരിക്കയും ചെയ്തു. അദ്ദേഹത്തിൻറ പുസ്തകം അച്ചടിച്ചു
6
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/91
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വായുമണ്ഡലം 81