ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വായുമണ്ഡലം 77 സസ്യങ്ങൾ വലിച്ചെടുത്തു ജീവജാലങ്ങൾക്കു വേണ്ടുന്ന അല്ല ജനകം - oxygen) സസ്യങ്ങൾ പുറത്ത് വിടുന്നു. വായുവിൽ പ്രാണവായു, ഇംഗാലാവാതകം എന്നിവ രണ്ടുമുണ്ടെന്നു കണ്ടുകഴിഞ്ഞു. ഇവ കഴിഞ്ഞാൽ വായു വിലെ ബാക്കി വലിയ ഭാഗവും എന്താണ്? വെടിയു വായു എന്നാരു വാതകമുണ്ട്. വായുമണ്ഡലത്തിൽ പ്രാണവായുവിന്റെ നാലിരട്ടിയുണ്ട് വെടിയുപ്പുമായും ഇത് അജനക ത്തിന്റെ ഉഗ്രതയെ കുറയ്ക്കുവാനുപകരി ക്കുന്നു. ഓരോ വാതകവും എത്ര ഭാഗമുണ്ടെന്നു കാണി ക്കുന്ന താഴെ കൊടുത്ത ചിത്രം നോക്കുക. വായുമണ്ഡലത്തിൽ അതിൽ ഈ വാതകങ്ങൾക്കു പുറമെ മറ്റു ചില വാതകങ്ങളുമുണ്ട്. മാത്രമല്ല, നീരാവിയും, പൊടിയും കൂടി അതിൽ കലന്നിരിക്കുന്നു. ഒരു വൃത്തിയുള്ള സ്ഫടിക പാത്രമെടുത്തു കുറെ തണുത്ത ജലം ഒഴിച്ചു മേശപ്പുറത്തു വെയ്ക്കുക. (ഹിമ എട്ട് കിട്ടുമെങ്കിൽ ഒരു ചെറിയ കഷണമെടുത്തു വെള്ള ത്തിലിട്ടു തണുപ്പിക്കുക.) സ്വല്പം നേരം കഴിഞ്ഞാൽ സ്ഫടികപാത്രത്തിനു പുറമെ വെള്ളത്തുള്ളികൾ കാണാം. സ്ഫടികത്തിലൂടെ ഉള്ളിലുള്ള വെള്ളം പുറത്തു വരികയില്ല എന്നു തീർച്ചതന്നെ. ആയതിനാൽ പുറമെയുള്ള വായു വിൽ നീരാവി തണുത്തുണ്ടായതാണ് ഈ വെള്ളം. അതു കൊണ്ടു വായുമണ്ഡലത്തിൽ നിരാവിയുണ്ടെന്നു സ്പഷ്ടമാ കുന്നു. നാം ഉപസിക്കുന്നതുകൊണ്ടും സസ്യങ്ങൾ പുറ ത്ത നീരാവി അയയ്ക്കുന്നതുകൊണ്ടും കുളങ്ങൾ, പുഴ