വെള്ളം എന്തുകൊണ്ടു തിളയ്ക്കുന്നു? വെള്ളത്തിന്മീതേയുള്ള
നീരാവി തണുത്തു ജലമായതിനാൽ അവിടത്തെ മൎദ്ദശകുതി ചുരുങ്ങി; ആയതിനാൽ വെള്ളം തിളച്ചു. ഈ തത്വപ്രകാരം ഒരു ഖനിയ്ക്കടിയിൽ വെള്ളം ഉയൎന്ന ഉഷ്ണനിലയിലേ തിളയ്ക്കുമെന്നും ഒരു മലയുടെ മുകളിൽ താഴ്ന്ന ഉഷ്ണനിലയിൽ തിളയ്ക്കുമെന്നും നമുക്കു
ബോദ്ധ്യമാവുന്നതാണു്.
നാം പ്രതിദിനം ഉപയോഗിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നതു പദാൎത്ഥങ്ങളെ വെള്ളത്തിൽ തിളപ്പിച്ചിട്ടാണു്.
പദാൎത്ഥങ്ങൾ വേവുന്നതു ചൂടു കൊണ്ടാണല്ലോ. ആ
അവസ്ഥയിൽ വെള്ളം താഴ്ന്ന ഉഷ്ണനിലയിൽ തന്നെ
തിളയ്ക്കുന്നുവെങ്കിൽ പദാത്ഥങ്ങൾ വേകുവാൻ സമയം ധാരാളം വേണ്ടിവരും.ഉയൎന്ന ഉഷ്ണനിലയെത്താത്തതു കൊണ്ടു ചില പദാൎത്ഥങ്ങൾ വേവുകയുമില്ല.ആയതിനാൽ മലയുടെ മുകളിലും മറ്റും വായുമർദ്ദനശക്തി അധികമാകത്തക്കവണ്ണമുള്ള പാകപാത്രങ്ങളുപയോഗിക്കുന്നു.
ഈ പാത്രങ്ങൾ തുറന്നവയല്ല. ആയതുകൊണ്ടു
വെള്ളത്തിൽനിന്നുണ്ടാവുന്ന നീരാവിതന്നെ അധികമായി,ചുരുങ്ങിയ സ്ഥലത്തു നില്ക്കുകകൊണ്ടു് മർദ്ദശക്തി അധികമാക്കുന്നു. അതിനാൽ 'ഉൽക്കലനരേഖ'(boiling point)കയറുകയും
ഭക്ഷണപദാൎത്ഥങ്ങൾ വേഗം വേവു
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/84
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
71
