ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72 പ്രകൃതിശാസ്ത്രം ഉഷ്ണനില അളക്കുന്ന തോതിന്നു ഡിഗ്രിയെന്നു പറയും. നീളമളക്കുവാൻ നാം സെൻറിമീറ്റർ, ഇഞ്ച് മുതലായ തോതുകൾ ഉപയോഗിക്കും പോലെ ഉഷ്ണനിലയള വാനും നാം മൂന്നു തോതുകളുപയോഗിക്കുന്നു. ഉഷ്ണമാപി നികൾ ഈ തോതനുസരിച്ചു 3 തരത്തിലാണ്. അവയെ പററി സ്വല്പം അറിയേണ്ടതാവശ്യമാകുന്നു. ബ്രിട്ടീഷുകാരൻ കണ്ടുപിടിച്ചതും, ബ്രിട്ടീഷുകാർ സാധാരണ ഉപയോഗിക്കുന്നതുമായ ഉഷ്ണമാപിനിയ ഫാരൻഹീററ് ഉഷ്ണമാപിനിയെന്നു പറയും. ഈ ഉഷ്ണമാ പിനിയിൽ ഹിമത്തിന്റെ ദ്രവണരേഖ 32 ഡിഗ്രിയും, ജലത്തിന്റെ ഉൽക്കാനരേഖ 212 ഡിഗ്രിയും ആണ്. ഓരോ ഡിഗ്രിയ്ക്കും 'ഫാരൻഹീററ്' എന്നു പറയുന്നു. ഫ്രെഞ്ചുകാരൻ കണ്ടുപിടിച്ചിട്ടുള്ളതും എല്ലാ പരീ ക്ഷണശാലകളിലും സാധാരണമായി ഉപയോഗിക്കുന്നതു മായ ഉഷ്ണമാപിനി സെൻറിഗ്രേഡ് ഉഷ്ണമാപിനിയെ പായം. ഇതിൽ ഹിമം ഉരുകുന്ന നില 0 ഡിഗ്രിയും, തിളയ്ക്കുന്നനില 100 ഡിഗ്രിയുമാണു്. ഓരോ ഡിഗ്രിയ്ക്കും സെൻറിഗ്രേഡ് ഡിഗ്രി എന്നു പറയുന്നു. ഒരുതരം ജനിക്കാൻ ഉപയോഗിക്കുന്നതു് റോമർ ഉഷ്ണമാ പിനിയാണ്. ഇതിൽ ഉൽകലനരേഖ 80ഡിഗ്രിയാണു്. സെൻറിഗ്രേഡിനും ഇതിന്നും ഈ വ്യത്യാസമേയുള്ളു. ഡോക്ടർമാർ ഉപയോഗിക്കുന്നത് ഫാരൻഹിറ് ഉഷ്ണമാപിനിയാണ്. ഏതു രോഗമായാലും ദേഹത്തിന്റെ ഉഷ്ണനില 95 നു താഴെയോ, 110 മേലോ പോകാത്തതുകൊണ്ട് സാധാരണമായി ഇതിൽ 95 മുതൽ 110 ഡിഗ്രിവരെ മാത്രമേ രേഖപ്പെടുത്തിയിര ക്കുകയുള്ള