Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
58

വുന്ന പുകയും മറ്റു ഉഷ്ണവാതകങ്ങളും പുറത്തുപോവാൻ വലിയ പുകക്കുഴൽ വെച്ചിട്ടുള്ളതു നിങ്ങൾ കണ്ടിട്ടില്ലേ. അവിടത്തെയന്ത്രങ്ങൾ പ്രവൎത്തിക്കുന്നതു നിങ്ങൾ അദ്ധ്യാപകനോടുകൂടി ചെന്നുകണ്ടു മനസ്സിലാക്കണം.
കല്ലും ഓടുകളും ചൂളയ്ക്കു വെയ്ക്കുന്നതെന്തിനാണെന്നറിയേണ്ടതാണു്. ഒന്നാമതായി പച്ചക്കല്ലു് വെള്ളത്തിൽ അലിഞ്ഞുപോകും. വേവിച്ച കല്ലുകൊണ്ടു ഭവനത്തിന്റെ ഭിത്തികളും മറ്റും ഉണ്ടാക്കിയാൽ അഗ്നിഭയം ഇല്ലാതിരിക്കാം. ഇഷ്ടിക പാവിയാൽ നിലത്തിനു നല്ല ഉറപ്പും മിനുപ്പും കിട്ടും.

——————
൧൯. ചുണ്ണാമ്പുകല്ലും ചുണ്ണാമ്പും സിമൻറും.

കല്ലുകൾ ചേൎത്തു ഭിത്തിയുണ്ടാക്കുമ്പോൾ നാം ധാരാളമായി കുമ്മായം ഉപയോഗിക്കുന്നുണ്ടല്ലോ.ഈ കുമ്മായം എങ്ങനെ ഉണ്ടാക്കുന്നു?
കിഴക്കൻ രാജ്യങ്ങളിൽ ചാരനിറമുള്ള ചുണ്ണാമ്പുകല്ലുകൾ സുലഭമാണു്. അവ ഉണ്ടായിട്ടുള്ളതു സമുദ്രത്തിലെ പ്രാണികളായ കക്ക, ചിപ്പി മുതലായവയുടെ ഓടും മറ്റും ചേൎന്നാച്ചിട്ടാണു്. മലയാളക്കരയിൽ ധാരാളമായിട്ടു കിട്ടുന്ന കക്കയെ ചൂളയിൽ ഇട്ടു വേവിച്ചിട്ടാണു് ചുണ്ണാമ്പുണ്ടാക്കുന്നതു്. ഇവിടെ കാണിച്ചിരിക്കുന്ന ചുണ്ണാമ്പുമുളയുടെ പടം നോക്കുക. ചെങ്കല്ലുകൾ കൊണ്ടുണ്ടാക്കിയ ഒരു വലിയ പാത്രം പോലെയിരിക്കുന്നു അതു്. മുകൾഭാഗമെത്തുന്തോറും വീതി