42 പ്രകൃതിശാസ്ത്രം വല്ലവരുമുണ്ടെങ്കിൽ അവർ ചാക്കുകൊണ്ടോ ബാൻക കൊണ്ടോ അയാളെ പെട്ടെന്നു പൊതിയുകയോ ചെയ്യ ണം. ഇതു ചെയ്യാതെ ആയാൾ പേടിച്ചു ഓടിപ്പോകുന്ന തായാൽ തീ ആളിപ്പിടിക്കുവാനിടയുണ്ടു്. (കാരണം? വെള്ളം ഒഴിച്ചും തീ കെടുത്താവുന്നതാണ്. വെള്ളം തീപിടിച്ച സാധനത്തെ മൂടുന്നുവെന്നുമാത്രമല്ല, അതിനെ തണുപ്പിക്കകൂടി ചെയ്യുന്നു. വെള്ളം ഇങ്ങിനെ ഊക്കോടെ കഴിച്ചു തീ കെടുത്തുന്നതിനുള്ള യന്ത്രത്തിന്നാണു് അഗ്നി നിരോധനയന്ത്രം (Fire Engine) എന്നു പറയുന്നത്. മണലും മണ്ണും വാരിയിട്ടും തീകെടുത്താവുന്നതാണ്. ഇവ എരിയുന്ന സാധനങ്ങളെ മൂടി അവയിൽ പ്രാണവായു ചെന്നു ചേരാതെ സൂക്ഷിക്കുന്നു. വെള്ളംകൊണ്ടു തിടു അസാദ്ധ്യമായും അപകടമായും വരുമ്പോൾ മണലും ത്തുന്നതു മണ്ണും ഉപയോഗിക്കാം. മണ്ണണ്ണയ്ക്കാണ് തിപ ടിച്ചിരിക്കുന്നുവെന്നു കരുതുക. വെള്ളം ഒഴിച്ചാൽ അതു മണ്ണെണ്ണയെ മൂടാതെ അടിയിൽ പോയി കിടക്കുകയും മണ്ണെണ്ണ മേല്പോട്ടുവന്നു വീണ്ടും കത്തുകയും ചെയ്യും. ആയതിനാൽ വെള്ളത്തേക്കാൾ ഘനം ചുരുങ്ങിയ എണ്ണ കൾ കത്തുമ്പോൾ തികെടുത്തുവാൻ ഒരിക്കലും വെള്ളം ഉപയോഗിക്കർ തു. ഇംഗാലാമ്ലവാതകം സാധനങ്ങളെ ജ്വലിക്കുന്ന തിന്നു സഹായിക്കുന്നില്ലെന്നു മാത്രമല്ല അതു എരിയുന്ന സാധനത്തിന്റെ ജ്വാലയെ കെടുത്തുകയും ചെയ്യും. ഈ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/52
ദൃശ്യരൂപം