41 |
എന്നാൽ പ്രാണവായു എല്ലാ സാധനങ്ങളോടും വേഗത്തിൽ ചേൎന്നേ കഴിയൂ എന്നില്ല. ചിലപ്പോൾ അതു വളരെ സാവധാനത്തിൽ മാത്രമ ചേരുന്നുള്ളു.അപ്പോഴും ചൂടുണ്ടാവുന്നുണ്ടു്.പക്ഷേ ചേൎച്ച വളരെ
സാവധാനത്തിലായതുകൊണ്ടു ചൂടു സ്പർശിച്ചോ, അളന്നോ
അറിവിനു വളരെ പ്രയാസമാണെന്നേയുള്ളൂ.ഇരുമ്പു
തുരുമ്മുപിടിക്കുമ്പോഴോ, മരം നശിച്ചുപോകുമ്പോഴോ നമുക്കു ചൂടു തൊട്ടുനോക്കിയറിയുവാൻ കഴിയുന്നില്ലല്ലോ.
അതിനാൽ താഴെ ചേർന്ന സംഗതികൾ നല്ലപോലെ
മനസ്സിലാക്കേണ്ടതാണ്.
1.പ്രാണവായു സാധനങ്ങളോടു ചിലപ്പോൾ വളരെ വേഗത്തിലും ചിലപ്പോൾ മെല്ലെയും ചേരുന്നു.
2. വേഗത്തിൽ ചേരുമ്പോൾ ചൂടും വെളിച്ചവും
ഉണ്ടാവുകയും അതിന്നു നാം ജ്വലനമെന്നു പറയുകയും
ചെയ്യുന്നു.
3. മെല്ലെ ചേരുമ്പോൾ ചൂടുണ്ടാവുന്നുവെങ്കിലും
നമുക്കതറിയാൻ കഴിയുന്നില്ല. വെളിച്ചം ഉണ്ടാവുന്നേ
ഇല്ല;അതിന്നു ദഹനമെന്നാണു പേർ.
തീ കത്തുന്നതിനു പ്രാണവായു അത്യാവശ്യമാണു് അതിനാൽ തീ കെടുത്തുന്നതിനു ഒരു ഉത്തമമാൎഗ്ഗം തീ പിടിച്ച സാധനത്തെ പ്രാണവായു കിട്ടാതിരിക്കത്തക്കവണ്ണം മൂടുന്നതുതന്നെ ഒരാളുടെ ഉടുപ്പിനു തീപ്പിടിച്ചാൽ ആയാൾ പെട്ടെന്നു നിലത്തുകിടന്നുരുളുകയോ, അടുത്തു