40 പ്രകൃതിശാസ്ത്രം
ള്ളത്? പ്രാണവായു എന്ന ഒരു വാതകം. ഈ വാതകം സാധനങ്ങളോടു ചേരുമ്പോഴാണു ദഹനം അല്ലെങ്കിൽ കത്തൽ ഉണ്ടാവുന്നത്. ദഹനം കഴിഞ്ഞാലുണ്ടാവുന്ന പദാർത്ഥങ്ങൾ എന്തെ ല്ലാമാണ്. രണ്ടാമത്തെ പരീക്ഷണത്തിൽ കോപ്പയുടെ കണ്ണാടി മങ്ങിയതായി നാം കണ്ടു. ഇതു ചെറിയ വെള്ള ത്തുള്ളികൾകൊണ്ടാണ്. ഈ വെള്ളത്തുള്ളികൾ ഉത്ഭവി ച്ചതും മെഴുകുതിരിയുടെ കത്തൽ കൊണ്ടാണ്. മൂന്നാമത്തെ പരീക്ഷണത്തിൽനിന്നു കോപ്പയിൽ ഇംഗാലാമ്ലവാതകവും ഉണ്ടായിരിക്കുന്നുവെന്നും കണ്ടു. മെഴുകുതിരിയിലെ അംഗാരം പ്രാണവായുവിനോടു ചേർന്നിട്ടാണ് അംഗാരാമ്ല വായുവുണ്ടായത്. പ്രാണവായു ഇങ്ങിനെ പല സാധനങ്ങളോടും ചേരുന്നുണ്ട്. അത് അംഗാരത്തോടും, ജലവായുവിനോടും മാത്രമല്ല ഗന്ധകം, ഭാവഹം, ഇരുമ്പു, രസം എന്നിവയോടെല്ലാം ചേരുന്നു. എന്നാൽ ഓരോന്നിലും ചേരുന്നതിൽ സ്വല്പം വ്യത്യാസമുണ്ട്. ചില സാധന ങ്ങളോടു വളരെ താഴ്ന്ന ഉഷ്ണനിലയിൽ (temperature) വേഗത്തിൽ ചേരുന്നു. ചില സാധനങ്ങളോടു ചേരുവാൻ ഉഷ്ണനില അധികമാക്കേണ്ടി വരുന്നു.അതു കാണിപ്പാനായിട്ടാണ് ഒടുവിലത്തെ പരീക്ഷണം. ഗന്ധകം മരത്തേക്കാൾ വേഗത്തിലും കത്തുന്നു. പക്ഷേ ഇതെല്ലാം കത്തുമ്പോൾ ചൂടും വെളിച്ചവും ഉണ്ടാവുന്നുണ്ട്. അതായത് പ്രാണവായു ഈ സാധനങ്ങളോടു വളരെ വേഗത്തിൽ ചേരുമ്പോൾ ജ്വലനമുണ്ടാവുകയും തന്നിമിത്തം ചൂടും വെളിച്ചവും ഉണ്ടാവുകയും ചെയ്യുന്നു.