Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിക്കെടുത്തി 43 തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഗ്നി നിരോധന യന്ത്രങ്ങളുണ്ടാക്കീട്ടുള്ളതു. വളരെ വേഗത്തിൽ ഇംഗാലാമ്ല വാതകം ജനിപ്പിക്കു ക്കുന്ന ഏപ്പാടുകൾ ഉണ്ട്. ഇവയിൽ ഒരു ചെറിയ കുപ്പിയിൽ തീവ്രഗന്ധകാമ്ലം (concentrat ed sulphuric acid) നിറച്ചിട്ടുണ്ടാവും. ബാക്കി സ്ഥല ല്ലാം സോഡാപ്പൊടി കലക്കിയ വെള്ളമായിരിക്കും അഗ്നിബാധയുള്ള സമയം ഇവയെ തലകീഴായി പിടി ക്കുകയോ കുറിയെ ബലമായി നിലത്തു അടിക്കുകയോ ചെയ്താൽ കുപ്പി ഉടഞ്ഞ അമ്ലവും സോഡാവെള്ളവും കൂടി അന്നേരം ഇംഗാലാം വാതകം ജനിക്കുകയും അതു അതീവശക്തിയോടെയും ബാക്കിയുള്ള ദ്രാവകത്തോ ടുകൂടെയും കുഴലിലൂടെ പുറത്തേക്കു വരികയും ചെയ്യുന്നു. അതിനാൽ വേഗത്തിൽ തീ കെട്ടുപോകുന്നു. കലരുന്നു. പരീക്ഷണം - ചിത്രത്തിൽ കാണിച്ച മാതിരി യിലുള്ള തീകെടുത്തി നിങ്ങൾക്കുണ്ടാക്കാവുന്നതാണ്. വലിയ കുപ്പിയിൽ സോഡാപ്പൊടി വെള്ളമാണ്. ചെറി യകുപ്പിയിൽ ഗന്ധകാമവും. കുപ്പി ചരിച്ചു ഗന്ധകാ മുത്തെ ദ്രാവകത്തിൽ കലർത്തുക. വല്ല കടലാസ്സും മറ്റും കത്തിച്ചു; കുഴലിൽകൂടെ വരുന്ന വാതകത്തെ അതിൽ വിട്ടിട്ടു ഫലമെന്താണെന്നു പരിശോധിക്കുക. നാടകശാലകളിലും വലിയ കെട്ടിടങ്ങളിലും മേൽ വിവരിച്ച് തീകെടുത്തി'കളും മണൽ നിറച്ചുവെച്ച ചുവന്ന ബക്കററുകളും കണ്ടിട്ടില്ലെ. ആ ചുവന്ന ബ ററുകളിൽ Fire എന്നെഴുതിയിരിക്കുന്നതു നോക്കീട്ടുണ്ടോ?