18 പ്രകൃതിശാസ്ത്രം 2. അല്പം വേഗത്തിൽ നടക്കുമ്പോൾ എത്ര പ്രാവശ്യം ശ്വസിക്കുന്നുണ്ടെന്നു എണ്ണിനോക്കുക. 3. നല്ലവണ്ണം ഓടിക്കഴിഞ്ഞശേഷം എത്രതവണ ശ്വസിക്കുന്നുണ്ടെന്നു നോക്കുക.
മേല്പറഞ്ഞ പരീക്ഷണങ്ങൾ ചെയ്താൽ നാം പ്രവർത്തിക്കുമ്പോഴാണ് അധികം പ്രാവശ്യം ശ്വസിക്കേ ണ്ടിവരുന്നതെന്നും, വേഗത്തിൽ പ്രവർത്തിയെടുക്കുമ്പോൾ വളരെ വേഗത്തിൽ ശ്വസിക്കേണ്ടിവരുമെന്നും പഠിക്കാം. പ്രവത്തിക്കുമ്പോൾ അധികം പ്രാണവായു ആവശ്യ മായതുകൊണ്ടാണു നാം കിതയ്ക്കുന്നത്. അധികം പ്രാണ വായു കിട്ടേണമെങ്കിൽ അധികം വായു ശ്വസിക്കുകയും ആ പ്രാണവായു രക്തത്തിന്നു വലിച്ചെടുക്കുവാൻ സ്വല്പം സമയം അനുവദിക്കുകയും വേണം. അതുകൊണ്ടാണു നാം ദീർഘശ്വാസം ചെയ്യേണ്ടത്. ദീഘമായി ശ്വസിച്ചാൽ ശ്വാസകോശം വായു കൊണ്ടു നല്ലവണ്ണം വീർക്കും. എല്ലാ വായുകോശങ്ങളിലും വായു നിറയും; അതുകൊണ്ടു കിട്ടാവുന്നത്ര പ്രാണവായു വിനെ രക്തം വലിച്ചെടുക്കുകയും ചെയ്യും. ഇതുകൊണ്ടുള്ള വേറൊരു ഗുണം ഇതാണ് : ശ്വാസകോശത്തിലെ മുക്കിലും മൂലയിലും വായുസഞ്ചാരമില്ലാതെ ലഘു കോശങ്ങൾ വർത്തിക്കുന്നതിനോ, തന്മൂലം രോഗാണുക്കൾ വളർന്നു വർദ്ധിക്കുന്നതിനോ ഇടവരികയില്ല. ദീർഘശ്വസനം ശ്വാസകോശസംബന്ധമായ ഭയങ്കരരോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു. അതിനാലാണ് നിങ്ങളെ ഡ്രിൽസമയത്ത് ദീർഘശ്വസനം ശീലിപ്പിക്കുന്നതു്.