Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദീഘശ്വസനം വായുസഞ്ചാരം 19 ശ്വസനസംബന്ധമായ വ്യായാമങ്ങൾകൊണ്ടു കിട്ടാവുന്ന ശക്തി അവ നിയമാണു്. ആനയെ മാറത്തു നിർത്തുന്നതിനുള്ള ശക്തി പ്രൊഫസ്സർ രാമമൂർത്തിക്കു സിദ്ധിച്ചതു പ്രാണായാമം കൊണ്ടാകുന്നു. അദ്ദേഹത്തിനു രണ്ടു മോട്ടോർ കാറുകളെക്കൂടെ പിടിച്ചുനിർത്തുവാൻ കഴി ഞ്ഞിരിക്കുന്നു. നിങ്ങളെല്ലാരും പ്രാണായാമം ചെയ്തു. രാമ മൂർത്തികളായില്ലെങ്കിലും ദിഘശ്വസനസമ്പ്രദായം ആരോഗ്യശാലികളായിരിക്കുകയെങ്കിലും ചെയ്യുവിൻ. വായുമണ്ഡലം എന്ന പാഠത്തിൽ വായുവിൽ മൂന്നു തരം വാതകങ്ങൾക്കു പുറമെ, പൊടി, നീരാവി, അണു പ്രാണികൾ എന്നിവകൂടിയുണ്ടെന്നു പഠിച്ചു. നാം ശുദ്ധ വായു ശ്വസിക്കേണ്ടതാണു്. ശുദ്ധവായുവിൽ പൊടി, അണു പ്രാണികൾ ഇവ വളരെ ചുരുക്കമേ ഉണ്ടായിരിക്കുക യുള്ളു. ഇവ അധികമുള്ള ദുഷിച്ച വായു ശ്വസിക്കുന്നതി നാൽ രോഗങ്ങൾ ഉണ്ടാവുന്നു. പ്രത്യേകിച്ചു് അനവധി ജനങ്ങൾ തിങ്ങിപ്പാക്കുന്ന പട്ടണങ്ങളിലെ വായു പൊടി കൊണ്ടും രോഗാണുക്കളെക്കൊണ്ടും ദുഷിച്ചിരിക്കും. റോഡുകൾക്കു ടാറിടുന്നതുതന്നെ വാഹനങ്ങൾ ക്കുമ്പോൾ പൊടി പൊങ്ങാതിരിയ്ക്കുവാനാണു്. സഞ്ചരി ദേഹത്തിന്നു ആരോഗ്യപ്രദമായ വായുവിൽ അധികം നീരാവിയുണ്ടാവാൻ പാടില്ല. നീരാവി വളരെ ചുരുങ്ങുകയും അരുത്. അതു മിതോഷ്ണമായിരിക്കണം. വായുവിൽ ചൂടും നീരാവിയും അധികമായിരുന്നാൽ ശ സിക്കുമ്പോൾ തലവേദന, തലചുറ്റൽ മുതലായ അസ്വാ