Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 8. പ്രകൃതിശാസ്ത്രം പാചകരീതികളും പാകപാത്രങ്ങളും ഭക്ഷണം പാകം ചെയ്യുന്നതെന്തിന്നു പദാത്ഥങ്ങൾക്കു കൂടുതൽ രുചിയുണ്ടാകുന്നതിന്നും അവ വേഗം ദഹിക്കുവാൻ തക്കവണ്ണം മൃദുവായിത്തീരു ന്നതിന്നും അവയിലുണ്ടായിരിക്കാവുന്ന ദോഷകരങ്ങളായ അണുപ്രാണികളെ നശിപ്പിക്കുന്നതിനുമാണൂ ചെയ്യുന്നതു്. പദാർത്ഥങ്ങൾ പാകം ചെയ്യുന്നതു അവർ ചൂടു നല്കീട്ടാണ്. അവയ്ക്കും ഈ ചൂടു നേരിട്ടു കിട്ടാം. അല്ലാ പക്ഷം ചൂടു പിടിപ്പിച്ച വേറെ പദാർത്ഥങ്ങളിൽനി ന്നും കിട്ടാം. അതുകൊണ്ടു പാചക സമ്പ്രദായങ്ങളെ ഒന്നാമതായി രണ്ടായി വിഭജിക്കാം:- (1) അഗ്നിയിൽ നേരിട്ടു പാകം ചെയ്യുന്നതു (ഉദാഹരണം. പപ്പടം ന്ന്ന്ത്പ്പഴം ചക്കരക്കിഴങ്ങ് മുതലായവ അടുപ്പിലിട്ടു ചുട്ടെടു ക്കുന്നത്) (2) ചൂടുപിടിപ്പിച്ചു അന്യ പദങ്ങൾ വഴി യായി. ഈ രീതിയെക്കൂടെ മൂന്നായി വിഭജിക്കാം: (എ) വെള്ളത്തിലിട്ടു തിളപ്പിച്ചു വേവിക്കുക അരിവെപ്പ്),(ബി) വെള്ളം തിളച്ചുണ്ടാവുന്ന നീരാവിയാൽ വേവിക്കുക ഇ ലി, പിട്ട് മുതലായവ ഉണ്ടാക്കുന്നതു) (സി) വെളിച്ചെണ്ണ, മുതലായവ തിളപ്പിച്ചു് അവയിലിട്ടു വ ത്തിട്ട് പപ്പടം കാച്ചൽ, നെയ്യപ്പം, മുറുക്ക്, പൊക്കവട മുതലായവ ഉണ്ടാക്കൽ. അഗ്നിയിൽ നേരിട്ടു പാകം ചെയ്യുമ്പോൾ ചാരവും മട്ട്റ്റും പദാർത്ഥങ്ങളോടു ചേരുവാൻ എളുപ്പമാണു്.